ലണ്ടൻ: പദവി ദുരുപയോഗിച്ച് വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിച്ചതിന് നാഷനൽ ഹെൽത് സർവീസിലെ ഇന്ത്യൻ വംശജനായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന് 6 വർഷം ജയിൽശിക്ഷ. വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷർ ബ്ലാക്പൂൾ വിക്ടോറിയ ഹോസ്പിറ്റലിലെ കാർഡിയോവാസ്കുലർ വിഭാഗം തലവനായിരുന്ന ഡോ. അമൽ കൃഷ്ണ ബോസിനാണ് (55) പ്രസ്റ്റൻ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. 2017–22 ൽ വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതിനാണ് ശിക്ഷ. ജൂണിൽ വിചാരണ പൂർത്തിയായിരുന്നു. കുറ്റം നിഷേധിച്ച ബോസ് തന്റെ ചെയ്തികൾ ജോലിസ്ഥലത്തെ തമാശയായി നിസ്സാരവൽകരിച്ചതിനെ […]