കണ്ണൂർ: ആ സമയം കുട്ടിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല, കണ്ണൊക്കെ വല്ലാതെ ആയി, പക്ഷെ മനസാന്നിദ്ധ്യം കൈവിടാതെ പെൺകുട്ടി ഞങ്ങൾക്കടുത്തെത്തി…പഴയങ്ങാടിയിൽ ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായ ഒരു കൂട്ടം യുവാക്കൾ പറയുന്നു. കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കളുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയുമാണ് പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കുട്ടി ധൈര്യം സംഭരിച്ച് സഹായത്തിനായി നേരിട്ട് തങ്ങളുടെ അടുത്തേക്ക് വന്നതുകൊണ്ടാണ് അവളെ രക്ഷിക്കാൻ സാധിച്ചതെന്ന് യുവാക്കൾ പറയുന്നു. സംഭവം ഇങ്ങനെ- യുവാക്കൾ പഴയങ്ങാടിയിൽ […]