പാറശ്ശാല: സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരി കടത്തുന്ന സംഘം വലയിൽ. റൂറൽ എസ്പിയുടെ കീഴിലുളള ഡാൻസാഫ് സംഘവും പൊഴിയൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരികടത്തു സംഘം പിടിയിലായത്. പ്രതികളിൽ നിന്നു ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ കൊട്ടാരക്കര മാത്തനാട് ചരുവിള പുത്തൻവീട്ടിൽ ഷമി (32),കണിയാപുരം ചിറ്റാറ്റുമുക്ക് ജഹ്നി മൻസിലിൽ മുഹമ്മദ് കൽഫാൻ (24), ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ മണക്കാട്ടുവിളാകത്തിൽ ആഷിക്ക് (20), ചിറ്റാറ്റുമുക്ക് ചിറയ്ക്കൽ മണക്കാട്ടുവിളാകത്തിൽ അൽ അമീൻ (23) എന്നിവരാണ് […]









