വാഷിങ്ടൻ: ഗാസയിൽ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്കു മറുപടി നൽകാൻ ഹമാസിനു മൂന്ന് മുതൽ നാലു ദിവസം വരെ സമയമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റ് എല്ലാ കക്ഷികളും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. അവർ ഹമാസിനായി കാത്തിരിക്കുകയാണ്, ഒപ്പിട്ടില്ലെങ്കിൽ കാത്തിരിക്കുന്നത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ‘‘എല്ലാ അറബ് രാജ്യങ്ങളും ഒപ്പുവച്ചു. മുസ്‌ലിം രാജ്യങ്ങളെല്ലാം ഒപ്പുവച്ചു, ഇസ്രയേലും ഒപ്പുവച്ചു. ഞങ്ങൾ ഹമാസിനായി കാത്തിരിക്കുകയാണ്. ഹമാസ് അത് ചെയ്യുമോ […]









