കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. പോലീസ് ബോധപൂര്‍വം സൃഷ്ടിച്ചതാണ് പേരാമ്പ്രയിലെ സംഘര്‍ഷമെന്നും അതിന് രാഷ്ട്രീയനിര്‍ദേശമുണ്ടായിരുന്നു എന്ന് ഉറപ്പാണെന്ന് അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്നെ മര്‍ദിച്ചത് സിഐ അഭിലാഷ് ഡേവിഡാണ്. ഗുണ്ടാബന്ധത്തിന്റെ പേരില്‍ 2023 ജനുവരിയില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരിലൊരാളാണ് അഭിലാഷ് എന്നും ഷാഫി ആരോപിച്ചു. പിരിച്ചുവിട്ടെന്ന് മാധ്യമങ്ങളോടും നിയമസഭയിലും പറയുക. ശേഷം അവരെ രഹസ്യമായി തിരിച്ചെടുത്തശേഷം സിപിഎം പറയുന്ന ഗുണ്ടാപ്പണിക്ക് അവരെ നിയോഗിക്കുക എന്നതാണ് സംഭവിച്ചത്. സിഐ അഭിലാഷ് […]









