മോസ്കോ: റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് എതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപ് ഭരണകൂടം . യുക്രെയ്ൻ ചർച്ചകളിൽ വ്ലാഡിമിർ പുടിൻ നേരും നെറിയും കാണിച്ചില്ലെന്ന് വിലയിരുത്തിയാണ് ട്രംപ് കടുത്ത നടപടികളിലേക്ക് കടന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. അതേസമയം അലക്സയിൽ നടന്ന ട്രംപ്- പുടിൻ കൂടിക്കാഴ്ചയ്ക്കിടെ ചർച്ച എങ്ങുമെത്തില്ലെന്നു മനസിലായതോടെ ചർച്ച തുടരാതെ ട്രംപ് ഇറങ്ങിപ്പോയെന്ന് സ്കോട്ട് ബെസെന്റ് വെളിപ്പെടുത്തി. “ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ പ്രസിഡന്റ് പുടിൻ സത്യസന്ധമായും നേരിട്ടും ചർച്ചയ്ക്ക് വന്നിട്ടില്ല,” […]









