മുട്ടാപ്പോക്ക് ന്യായീകരണങ്ങൾ കൊണ്ടും കടുകട്ടി വാക്കുകൾ കൊണ്ടും എത്രനാൾ പിടിച്ചുകെട്ടാൻ സർക്കാരിനാകും. മുന്നണിക്കുള്ളിലെ പൊട്ടിത്തെറികളെ എങ്ങനെ പ്രതിരോധിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പിഎംശ്രീ പദ്ധതിയിൽ കുരുങ്ങി പിണങ്ങിയ സിപിഐയെ അനുനയിപ്പിക്കാൻ ചർച്ചകൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ പ്രതിപക്ഷവും ആഞ്ഞടിക്കാൻ തുടങ്ങിയതോടെ സർക്കാരും പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്. പിഎംശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മതേതര കേരളത്തിന്റെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇടതുപക്ഷ സർക്കാർ എങ്കിൽ ഇവർക്ക് രണ്ടുകൂട്ടർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ എന്ന ചോദ്യം ഉന്നയിക്കുന്നവരിൽ ഇടത് […]









