
ഭോപാല്‍: മധ്യപ്രദേശിന്റെ ജാഗ്രതയുള്ള ആഭ്യന്തരമന്ത്രിയാണ് നരോത്തം മിശ്ര. മധ്യപ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വലംകൈ കൂടിയാണ്. കഴിഞ്ഞ ദിവസം രണ്ട് വനിതാ ആസ്ത്രേല്യന്‍ ക്രിക്കറ്റ് താരങ്ങളെ ഒരു യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത രാഷ്‌ട്രീയ എതിരാളികള്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു.
പക്ഷെ പ്രതിയായ അക്കില്‍ ഖാനെ മധ്യപ്രദേശ് പൊലീസ്.ഉടനടി പൊക്കുകയായിരുന്നു.ലോകരാഷ്‌ട്രങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ക്വട്ടേഷന്‍ ആണോ ഇതെന്നും പരിശോധിച്ച് വരികയാണ്. പൊലീസില്‍ മിടുക്കരായ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിച്ചതോടെ കൃത്യമായി പ്രതിയെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ സാധിച്ചു. ഇതോടെ നരോത്തം മിശ്രയ്‌ക്ക് കയ്യടി ഉയരുകയാണ്.
ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ മത്സരിക്കാന്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തിയതാണ് ആസ്ത്രേല്യന്‍ ടീം. കഴിഞ്ഞ ദിവസം ആസ്ത്രേല്യ ആറ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു. ഈ കളിയുടെ പിറ്റേന്ന് രണ്ട് വനിതാ താരങ്ങള്‍ അവര്‍ താമസിക്കുന്ന റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്നും തൊട്ടടുത്തുള്ള ഒരു കഫേയിലേക്ക് ജോഗിങ്ങ് ചെയ്യുകയായിരുന്നു.
ഇതിനിടെയാണ് ഇവരെ അക്കില്‍ ഖാന്‍ എന്ന യുവാവ് അവരെ ഒളിഞ്ഞുനോക്കുകയും പിന്നീട് ശല്ല്യപ്പെടുത്തുകയും ചെയ്തത്. ഹെല്‍മെറ്റഅ പോലും ധരിയ്‌ക്കാതെ, വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും ധരിച്ച അക്കില്‍ ഖാന്‍ ഈ ആസ്ത്രേല്യന്‍ വനിതാക്രിക്കറ്റ് താരങ്ങളെ ബൈക്കില്‍ പിന്തുടര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ഒരു ക്രിക്കറ്റ് താരത്തെ അക്കില്‍ ഖാന്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ച ശേഷം രക്ഷപ്പെട്ട് പോവുകയായിരുന്നു. ഇതിലും നിര്‍ത്തിയില്ല അക്കില്‍ ഖാന്‍. അല്‍പനേരത്തിനുള്ളില്‍ വീണ്ടും എത്തി രണ്ടാമത്തെ ക്രിക്കറ്റ് താരത്തേയും കടന്ന് പിടിക്കാന്‍ ശ്രമിച്ച് വീണ്ടും കടന്നുകളഞ്ഞു. അക്കില്‍ ഖാനെ ഈ മോശം പെരുമാറ്റത്ത് രണ്ടു പേരും ചെറുത്തു.
ഉടനെ അവര്‍ അവരുടെ സുരക്ഷാമാനേജര്‍ ഡാനി സിമ്മന്‍സിന് മൊബൈലിലൂടെ പരാതി അയച്ചു. ഡാനി സിമ്മന്‍സ് എന്ന സുരക്ഷാ മാനേജര്‍ ഉടനെ കാറുമായെത്തി താരങ്ങളെ കൊണ്ടുപോയി. ഇതിനിടെ പരിസരവാസിയായ ഒരു യുവാവ് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ശ്രദ്ധിച്ചിരുന്നു. ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. അതിനിടെ ഡാനി സിമ്മന്‍സ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ സഹായത്തോടെ ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കി. ഭാരത് ന്യായ സംഹിതയിലെ 74, 78 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് 24 മണിക്കൂറിനകം മധ്യപ്രദേശ് പൊലീസ് പ്രതിയെ പൊക്കി. മധ്യപ്രദേശിലെ ഖജ് രാന പ്രദേശത്തെ താമസക്കാരനാണ് അക്കില്‍ഖാന്‍.









