2024 ജൂലായ് 29 രാത്രി. വയനാട്ടിലെ പുഞ്ചിരിമറ്റം മുണ്ടക്കൈ പ്രദേശവാസികൾ സാധാരണ പോലെ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ശേഷം ഉറങ്ങാൻ കിടന്നു. പതിവുപോലെ മഴ പെയ്തു കൊണ്ടിരുന്നുവെങ്കിലും അവരാരും കരുതിയിരുന്നില്ല, തങ്ങളിൽ കുറേ പേർ അടുത്ത പ്രഭാതത്തിൽ കൂടെ ഉണരാനുണ്ടാവില്ലെന്ന്. മലയാളികളുടെ മനസാക്ഷിയെ നടുക്കിയ ആ ദുരന്തം കഴിഞ്ഞ് ഒന്നര വർഷം ആവുകയാണ്. ആ ദുരന്തത്തെക്കുറിച്ചല്ല, അതിൽ നിന്നുള്ള കരകയറ്റത്തെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. ചൂരൽ മല മുണ്ടക്കൈ ദുരന്തത്തിന്റെ ഭീകരത നേരിട്ട് […]






