കല്ലമ്പലം: ചിലരിൽ അമ്പരപ്പ്, ചിലരിൽ കൗതുകം, അതായിരുന്നു ഒറ്റൂർ പഞ്ചായത്തിലെ നാലാം വാർഡായ കല്ലമ്പലത്തു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി എ.എസ്.മേഘനയെ കണ്ടപ്പോൾ. സംഭവം വേറൊന്നുമല്ല, വിവാഹവേദിയിൽനിന്ന് വരന്റെ കൈപിടിച്ച് മേഘന നേരേ പോയത് തന്റെ വോട്ടർമാരുടെയിടയിലേക്കാണ്. ഭാര്യക്കായി വോട്ടുചോദിച്ച് വരൻ അനോജും കൂടെയുണ്ടായിരുന്നു. ഒറ്റൂർ പഞ്ചായത്തിലെ നാലാം വാർഡായ കല്ലമ്പലത്തു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി എ.എസ്. മേഘനയാണ് കതിർമണ്ഡപത്തിൽനിന്ന് വിവാഹച്ചടങ്ങുകൾ ചുരുക്കി തിരഞ്ഞെടുപ്പുപ്രചാരണത്തിനിറങ്ങിയത്. കല്യാണപ്പുടവയോടെ സ്ഥാനാർഥി വോട്ടഭ്യർഥിക്കാനെത്തിയത് വേറിട്ട കാഴ്ചയായി. മാവിൻമൂട് പുതുവൽവിള വീട്ടിൽ സുധർമ്മന്റെയും അജിതകുമാരിയുടെയും […]







