തിരുവനന്തപുരം: കൊച്ചി വിമാനത്താവള പരിധിയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യാപിച്ചു. റണ്‍വേ കാണാനാകാത്തത്തിനെ തുടര്‍ന്ന് ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ എയര്‍ ഇന്ത്യാഎക്സ്പ്രസ് വിമാനത്തെ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. വെളളിയാഴ്ച പുലര്‍ച്ചെ 4:30 ഓടെ ഇറങ്ങേണ്ടിയിരുന്ന വിമാനമായിരുന്നു. റണ്‍വേ കാണാനാകാത്തതിനെ തുടര്‍ന്ന് വിമാനത്തെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടാന്‍ കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് വിമാനം രാവിലെ 5:30 -ഓടെ തിരുവനന്തപുരത്തിറങ്ങി. എന്നാല്‍ യാത്രക്കാരെ പുറത്തിറക്കിയിരുന്നില്ല. തുടര്‍ന്ന് […]






