തിരുവനന്തപുരം: നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ കഴിയുമെെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയെന്ന് എം ടി രമേശ്. ആറുമാസംമുൻപേതന്നെ ഞങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങിയിരുന്നു, മിഷൻ 2025 എന്ന പേരിൽ. എല്ലാ വാർഡിലും വാർഡ് വികസനടീമിന്റെ പ്രവർത്തനമുണ്ടായി. 17,000-ഓളം വാർഡുകളിൽ ഞങ്ങൾക്ക് ആ പ്രവർത്തനത്തിന്റെ ഗുണഫലമുണ്ടാവും. പാർട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വികസിത കേരളമാണ് ലക്ഷ്യം. വികസനരേഖ തയ്യാറാക്കി എല്ലായിടത്തും ഞങ്ങൾ രംഗത്തിറങ്ങി. വികസനവും വിശ്വാസവുമാണ് ഞങ്ങളുടെ പ്രചാരണായുധങ്ങൾ. ശബരിമലയെ തകർക്കാൻ സിപിഎമ്മിന് രഹസ്യ അജൻഡയുണ്ട്. ശബരിമല വിഷയത്തെ […]









