Wednesday, February 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

റമദാന്‍ 2026 : വ്രതാനുഷ്ഠാനം, പ്രാര്‍ത്ഥനകള്‍, ആത്മീയ ആചരണങ്ങള്‍-അറിയേണ്ടതെല്ലാം ഒറ്റ വായനയില്‍

by KP Sabin
February 18, 2026
in LIFE STYLE
റമദാന്‍-2026-:-വ്രതാനുഷ്ഠാനം,-പ്രാര്‍ത്ഥനകള്‍,-ആത്മീയ-ആചരണങ്ങള്‍-അറിയേണ്ടതെല്ലാം-ഒറ്റ-വായനയില്‍

റമദാന്‍ 2026 : വ്രതാനുഷ്ഠാനം, പ്രാര്‍ത്ഥനകള്‍, ആത്മീയ ആചരണങ്ങള്‍-അറിയേണ്ടതെല്ലാം ഒറ്റ വായനയില്‍

ramadan 2026-significance-fasting-sehri iftar calender-other spiritual observances-a complete guide

ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാന്‍. മുസ്ലിം മതസ്ഥരെ സംബന്ധിച്ച് ഏറ്റവും പ്രധാന കാലയളവുകളിലൊന്ന്. പുണ്യങ്ങളുടെ പൂക്കാലമെന്ന് റമദാനെ വിശേഷിപ്പിച്ച് വരാറുണ്ട്. ആത്മസംസ്‌കരണത്തിന്റെ ദിനങ്ങളാണ് വിശ്വാസികളെ സംബന്ധിച്ച് റമദാന്‍.

ശാരീരികവും മാനസികവുമായ ശുദ്ധീകരണം അത് മുന്നോട്ടുവയ്ക്കുന്നു. ഈ വിശുദ്ധ വേളയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവര്‍ വ്രതം അനുഷ്ഠിക്കുന്നു. മുസ്ലിങ്ങള്‍ നിര്‍ബന്ധമായും ആചരിക്കേണ്ട 5 കാര്യങ്ങളില്‍ ഒന്നായി നോമ്പിനെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്.

സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണമോ വെള്ളമോ കൂടാതെയാണ് വിശ്വാസികള്‍ ഉപവസിക്കുക, കൂടാതെ അവര്‍ ആത്മീയ, മതപരമായ കാര്യങ്ങളില്‍ മനസ്സര്‍പ്പിക്കുകയും ചെയ്യുന്നു.

റമദാന്‍, പരിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ട മാസവുമാണ്. വിശ്വാസിക്ക് വഴിവെളിച്ചമേകുന്ന ഖുര്‍ ആനിന്റെ വാര്‍ഷികാചരണമെന്ന സവിശേഷതയുമുണ്ടെന്ന് അര്‍ഥം. സക്കാത്തിനാലും വിശിഷ്ടമാണ് ഈ വേള. വിശ്വാസികള്‍ അനുകമ്പയോടെ ദാനധര്‍മ്മങ്ങളിലേര്‍പ്പെട്ട് സഹോദരങ്ങളെ കരുതലോടെ ചേര്‍ത്തുപിടിക്കുന്നു.

ഈ കാലയളവില്‍ അല്ലാഹുവിനോട് മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരുത്തുമെന്നാണ് വിശ്വാസം. അതിനാല്‍ അല്ലാഹുവിന്റെ അനുഗ്രഹം തേടാനും ദിവസം മുഴുവന്‍ നോമ്പനുഷ്ഠിച്ച് നന്ദി പ്രകടിപ്പിക്കാനും വിശ്വാസികള്‍ ഉത്സുകരായിരിക്കും.

ദിവസത്തില്‍ അഞ്ച് തവണ നിസ്‌കരിക്കാനും ആത്മനിയന്ത്രണം പാലിക്കാനും വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാണ്. എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും നിരന്തരം പ്രാര്‍ത്ഥിക്കാനും എല്ലാ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാനും അവര്‍ ജാഗ്രത്തായിരിക്കും.

വ്രതാനുഷ്ഠാനം ഇങ്ങനെ

വിശ്വാസികള്‍ സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് അവര്‍ക്കിഷ്ടമുള്ളത് കഴിക്കുന്നു. ദിവസം മുഴുവന്‍ നോമ്പനുഷ്ഠിക്കാന്‍ ആവശ്യമായ ഊര്‍ജം സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സമയത്തെ ഭക്ഷണം.

സൂര്യാസ്തമയ സമയത്ത് വിശ്വാസികള്‍ ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നു. കൂടാതെ വിവിധ തരം ഭക്ഷണ പാനീയങ്ങള്‍ തയ്യാറാക്കി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒന്നിച്ച് കഴിക്കുന്നു. കൂട്ടായ്മയും പങ്കുവയ്ക്കലും ഈ ഒത്തുചേരലിന്റെ സവിശേഷതയാണ്.

കേരളത്തിലെ റമദാന്‍ വ്രതാരംഭം

ഫെബ്രുവരി 19 വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് റമദാന്‍ 1 അഥവാ വ്രതാരംഭം. കേരളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് മാസപ്പിറവി കണ്ടതായി എവിടെയും സ്ഥിരീകരണമില്ലായിരുന്നു.

ഈ സാഹചര്യത്തില്‍, ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി, വ്യാഴാഴ്ച റമദാന്‍ 1 ആയിരിക്കുമെന്ന് മതപണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാണക്കാട് സാദിഖലി ശിഹാബ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.

വ്രതാനുഷ്ഠാന കലണ്ടര്‍ (കോഴിക്കോട്): വിവിധ മേഖലകള്‍ക്ക് അനുസരിച്ച് സമയത്തില്‍ നേരിയ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്.

DateSehri TimeIftar Time
February 19, 202605:35 AM06:35 PM
February 20, 202605:35 AM06:35 PM
February 21, 202605:35 AM06:35 PM
February 22, 202605:34 AM06:36 PM
February 23, 202605:34 AM06:36 PM
February 24, 202605:34 AM06:36 PM
February 25, 202605:33 AM06:36 PM
February 26, 202605:33 AM06:36 PM
February 27, 202605:32 AM06:36 PM
February 28, 202605:32 AM06:36 PM
March 1, 202605:32 AM06:37 PM
March 2, 202605:31 AM06:37 PM
March 3, 202605:31 AM06:37 PM
March 4, 202605:30 AM06:37 PM
March 5, 202605:30 AM06:37 PM
March 6, 202605:29 AM06:37 PM
March 7, 202605:29 AM06:37 PM
March 8, 202605:28 AM06:37 PM
March 9, 202605:28 AM06:37 PM
March 10, 202605:27 AM06:37 PM
March 11, 202605:27 AM06:37 PM
March 12, 202605:25 AM06:37 PM
March 13, 202605:25 AM06:37 PM
March 14, 202605:25 AM06:37 PM
March 15, 202605:24 AM06:37 PM
March 16, 202605:24 AM06:37 PM
March 17, 202605:23 AM06:37 PM
March 18, 202605:22 AM06:37 PM
March 19, 202605:22 AM06:37 PM
March 20, 202605:22 AM06:38 PM
ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

February 18, 2026
ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

February 17, 2026
ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-16-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

February 16, 2026
പരീക്ഷക്കാലം-എത്തി:-ഭയവും-ആശങ്കയും-മാറ്റി-തയ്യാറെടുപ്പിലൂടെ-എങ്ങനെ-വിജയത്തിലേക്ക്-മുന്നേറാം?-ചില-മനശാസ്ത്രപരമായ-ടിപ്സുകൾ
LIFE STYLE

പരീക്ഷക്കാലം എത്തി: ഭയവും ആശങ്കയും മാറ്റി തയ്യാറെടുപ്പിലൂടെ എങ്ങനെ വിജയത്തിലേക്ക് മുന്നേറാം? ചില മനശാസ്ത്രപരമായ ടിപ്സുകൾ

February 15, 2026
ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-15-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 15 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

February 15, 2026
happy-maha-shivaratri-wishes-images-in-malayalam:-‘ഇരുട്ട്-മായും,-ദീപപ്രഭ-നിറയും’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-മഹാശിവരാത്രി-ആശംസകള്‍​
LIFE STYLE

Happy Maha Shivaratri wishes images In Malayalam: ‘ഇരുട്ട് മായും, ദീപപ്രഭ നിറയും’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം മഹാശിവരാത്രി ആശംസകള്‍​

February 14, 2026
Next Post
ഇമ്രാൻ-ഖാന്റെ-രക്തം-വേണ്ടത്-അസിം-മുനീറിനും-നഖ്‌വിക്കും!!-അവർ-ആ-രക്തം-രുചിച്ചിരിക്കുന്നു…-ഇമ്രാനോ-ഞങ്ങൾക്കോ-എന്തെങ്കിലും-സംഭവിച്ചാൽ,-എന്റെ-വാക്കുകൾ-ഓർക്കുക,-അവരുടെ-ഭാവി-തലമുറകളെ-ഞങ്ങൾ-വെറുതെ-വിടില്ല…-സഹോദരി…-ആരോഗ്യനിലയിൽ-ആശങ്കപ്രകടിപ്പിച്ച്-പാക്-പ്രധാനമന്ത്രിക്ക്-കത്തയച്ച്-ഗാവസ്കറും-കപിൽ-ദേവും-ഉൾപ്പെടെ-ഒപ്പം-കളിച്ച-14-മുൻ-ലോക-ക്രിക്കറ്റ്-താരങ്ങൾ

ഇമ്രാൻ ഖാന്റെ രക്തം വേണ്ടത് അസിം മുനീറിനും നഖ്‌വിക്കും!! അവർ ആ രക്തം രുചിച്ചിരിക്കുന്നു… ഇമ്രാനോ ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ, എന്റെ വാക്കുകൾ ഓർക്കുക, അവരുടെ ഭാവി തലമുറകളെ ഞങ്ങൾ വെറുതെ വിടില്ല… സഹോദരി… ആരോഗ്യനിലയിൽ ആശങ്കപ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെ ഒപ്പം കളിച്ച 14 മുൻ ലോക ക്രിക്കറ്റ് താരങ്ങൾ

എസ്എഫ്.ഐ-നേതാവിനെ-മരിച്ച-നിലയിൽ-കണ്ടെത്തി;-അഭിനന്ദിന്റെ-വേർപാടിൽ-നടുങ്ങി-നാട്

എസ്.എഫ്.ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അഭിനന്ദിന്റെ വേർപാടിൽ നടുങ്ങി നാട്

പഴയ-ചീറ്റകൾക്ക്-വിട!-പകരക്കാരനായി-വരുന്നത്-എവറസ്റ്റ്-റെക്കോർഡുള്ള-കരുത്തൻ;-ഇന്ത്യയുടെ-നിർണ്ണായക-നീക്കം…

പഴയ ചീറ്റകൾക്ക് വിട! പകരക്കാരനായി വരുന്നത് എവറസ്റ്റ് റെക്കോർഡുള്ള കരുത്തൻ; ഇന്ത്യയുടെ നിർണ്ണായക നീക്കം…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ട്രംപിന് അടി പതറുന്നു, ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!! അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം
  • പഴയ ചീറ്റകൾക്ക് വിട! പകരക്കാരനായി വരുന്നത് എവറസ്റ്റ് റെക്കോർഡുള്ള കരുത്തൻ; ഇന്ത്യയുടെ നിർണ്ണായക നീക്കം…
  • എസ്.എഫ്.ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അഭിനന്ദിന്റെ വേർപാടിൽ നടുങ്ങി നാട്
  • ഇമ്രാൻ ഖാന്റെ രക്തം വേണ്ടത് അസിം മുനീറിനും നഖ്‌വിക്കും!! അവർ ആ രക്തം രുചിച്ചിരിക്കുന്നു… ഇമ്രാനോ ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ, എന്റെ വാക്കുകൾ ഓർക്കുക, അവരുടെ ഭാവി തലമുറകളെ ഞങ്ങൾ വെറുതെ വിടില്ല… സഹോദരി… ആരോഗ്യനിലയിൽ ആശങ്കപ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെ ഒപ്പം കളിച്ച 14 മുൻ ലോക ക്രിക്കറ്റ് താരങ്ങൾ
  • റമദാന്‍ 2026 : വ്രതാനുഷ്ഠാനം, പ്രാര്‍ത്ഥനകള്‍, ആത്മീയ ആചരണങ്ങള്‍-അറിയേണ്ടതെല്ലാം ഒറ്റ വായനയില്‍

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.