ഒരേ ലക്ഷ്യങ്ങളുമായി എവിടെ നിന്നൊക്കെയോ ഒന്നിച്ചു ചേർന്നവർ, ഒരു യാത്രയിൽ സഹയാത്രികരായി… സുഹൃത്തുക്കളായി… സഹോദരങ്ങളായി… പിന്നീട് പാതിവഴിയിൽ യാഥൊരു നിർവാഹവുമില്ലാതെ വേദനയോടെ അവരെ കൈവിടേണ്ടിവന്നു. യുഎസിൽ നിന്ന് തിരിച്ചെത്തിയവർക്ക് പറയാള്ളത് തങ്ങൾ നീന്തിക്കടന്ന സങ്കടക്കടൽ… തെക്കേ അമേരിക്കയിലേക്കുള്ള ദീർഘദൂര വിമാനങ്ങൾ, പ്രക്ഷുബ്ധമായ കടലിലൂടെ ആടിയുലഞ്ഞ ബോട്ടുകളിലൂടെയുള്ള യാത്ര, അപകടം പതിയിരിക്കുന്ന ഭൂപ്രദേശങ്ങളിലൂടെയുള്ള കാൽനടയാത്ര, യുഎസ്- മെക്സിക്കോ അതിർത്തിയിലെ ഇരുണ്ട ജയിലുകൾ…അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാർ കടന്നുപോയത് ഒരു ദു:സ്വപ്നം പോലെയുള്ള അനുഭവങ്ങളിലൂടെയാണ്. തൊഴിൽ വിസയെന്ന […]