മനാമ: കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളും പ്രവാസികളെ ചേർത്ത് നിർത്തുന്നതുൾപ്പടെ നിരവധി കരുതൽ പദ്ധതികളും ഉൾപ്പെടുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്നു ബഹ്‌റൈൻ നവകേരള എക്സികുട്ടീവ് കമ്മറ്റി അഭിപ്രായപ്പെട്ടു.
കേന്ദ്ര ബജറ്റിൽ കേരളത്തെ, പ്രത്യേകിച്ചു വയ നാടിനെ പാടെ അവഗണിച്ചപ്പോൾ ഈ ബജറ്റിൽ വായനാടിന് 750 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കാർഷിക മേഖലക്ക് 3000 കോടി,പ്രവാസി പുനരധിവാസത്തിന് 7750 കോടി, നോർക്കയ്ക്കു 150.81 കോടി, പ്രവാസി സംരംഭങ്ങൾ ആരംഭിക്കുന്നതിനു 25 കോടി, പ്രവാസി കേരളീയർക്കായി ലോകകേരള കേന്ദ്രം,റവന്യൂസേവനങ്ങൾക്കായുള്ള റവന്യൂപോർട്ടൽ തുടങ്ങി സമസ്ത മേഖലയേയും പരി ഗണിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സുരക്ഷിത കുടിയേറ്റത്തിനും പ്രവാസി ക്ഷേമത്തിനും കരുത്തു പകരുന്നതും അടിസ്ഥാന വർഗ്ഗങ്ങളോടുള്ള കരുതലും കേരളത്തിന്റെ ഭാവി ലക്ഷ്യമാക്കി ഇടതുപക്ഷ മൂല്യങ്ങളിൽ അടിസ്ഥാനമായ ബജറ്റാണി തെന്നും ബഹ്‌റൈൻ നവകേരള എക്സികുട്ടീവ് കമ്മറ്റി വാർത്തകുറിപ്പിൽ പറഞ്ഞു.