കോഴിക്കോട്: സഹപാഠികളുടെ വൈരാഗ്യത്തിനിരയായ മകൻ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽനിന്നും അത്ഭുതകരമായി തിരിച്ചു വരുമെന്ന പ്രതീക്ഷയായിരിക്കണം ആ കുടുംബത്തിന്. എന്നാൽ, എല്ലാം അസ്ഥാനത്താക്കി മരണം ഷഹബാസിനെ തട്ടിയെടുത്തതോടെ സങ്കടക്കടലിലാണ് വീടും ചുറ്റുപാടുകളും. മകൻ നഷ്ടമായതിൻറെ ആഘാതത്തിലും തീരാ ദുഃഖത്തിലും വിറങ്ങലിച്ച് നിൽക്കുകയാണ് ഷഹബാസിൻറെ മാതാപിതാക്കളും ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും. ആക്രമിക്കപ്പെട്ട് ബൈക്കിൽ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് കൂട്ടുകാരന്റെ വീട്ടിൽ പോയി വിശ്രമിച്ചു, ആക്രമണത്തിന്റെ ഗൗരവം മനസിലാക്കാത്തതിനാൽ ചികിത്സ കിട്ടാൻ വൈകി- എസ്പി […]