Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

‘പി എൻ പണിക്കറുടെ ചരമവാർഷികമായ ജൂൺ 19 ഏത് ദിവസമായാണ് ആചരിക്കുന്നത്?’, വായനാദിന ക്വിസിൽ പങ്കെടുക്കാം, ഇതാ ചോദ്യോത്തരങ്ങൾ

by Times Now Vartha
June 18, 2025
in LIFE STYLE
‘പി-എൻ-പണിക്കറുടെ-ചരമവാർഷികമായ-ജൂൺ-19-ഏത്-ദിവസമായാണ്-ആചരിക്കുന്നത്?’,-വായനാദിന-ക്വിസിൽ-പങ്കെടുക്കാം,-ഇതാ-ചോദ്യോത്തരങ്ങൾ

‘പി എൻ പണിക്കറുടെ ചരമവാർഷികമായ ജൂൺ 19 ഏത് ദിവസമായാണ് ആചരിക്കുന്നത്?’, വായനാദിന ക്വിസിൽ പങ്കെടുക്കാം, ഇതാ ചോദ്യോത്തരങ്ങൾ

reading day quiz 2025 in malayalam: questions & answers to celebrate p.n. panicker's legacy

നാളെ ജൂൺ 19 , വായനാദിനം. ജൂൺ 19 മുതൽ 25 വരെ കേരള വിദ്യാഭ്യാസ വകുപ്പ് വായനാ വാരവും ആചരിക്കുന്നു. കേരള ലൈബ്രറി അസോസിയേഷന്റെ സ്ഥാപകനും പ്രമോട്ടറുമായ പുതുവയിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കറുടെ ചരമവാർഷികമാണ് ജൂൺ 19. 1996 മുതൽ കേരള സർക്കാർ അദ്ദേഹത്തിന്റെ ചരമവാർഷികത്തെ ആണ് വായനാ ദിനമായി ആചരിച്ചുവരുന്നത്.

വായനാദിനത്തോടനുബന്ധിച്ച് സ്‌കൂളുകളിലും കോളേജുകളിലും ക്വിസ് പരിപാടികൾ സംഘടിപ്പിക്കുന്നത് പതിവാണ്. ഇത്തവണ ക്വിസ് പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ഇതാ ചില ചോദ്യങ്ങളും ഉത്തരങ്ങളും.

വായനാദിന ക്വിസ്

കേരള ഗ്രന്ഥശാലാ അസോസിയേഷന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

പി എൻ പണിക്കർ

പി എൻ പണിക്കറുടെ ചരമവാർഷികമായ ജൂൺ 19 ഏത് ദിവസമായാണ് ആചരിക്കുന്നത്?

വായനാ ദിനം

പി എൻ പണിക്കർ അന്തരിച്ചത് എപ്പോഴാണ്?

1995 ജൂൺ 19

വായനാ ദിനമായി ജൂൺ 19 ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?

1996 ജൂൺ 19 മുതൽ

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ , മർത്യനു പെറ്റമ്മ തൻ ഭാഷ താൻ” ഇവ ആരുടെ വരികളാണ്?

വള്ളത്തോൾ നാരായണ മേനോൻ

സാഹിത്യ മേഖലയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും വലിയ അവാർഡ് ഏതാണ്?

എഴുത്തച്ഛൻ അവാർഡ്

‘കുട്ടനാടിന്റെ കഥാകാരൻ’ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്?

തകഴി ശിവശങ്കരപിള്ള

“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവ് വരണ്ടഹോ” കുമാരനാശാന്റെ ഏത് കവിതയിൽ നിന്നാണ് ഈ വരികൾ എടുത്തത്?

ചണ്ഡാലഭിക്ഷുകി

‘പഴഞ്ചൊൽ മാല’ എന്ന മലയാള കൃതിയുടെ രചയിതാവ് ആരാണ്

ഹെർമൻ ഗുണ്ടർട്ട്

മലയാള ലിപിയിൽ അച്ചടിച്ച ആദ്യ പുസ്തകമായ ഹോർട്ടസ് മലബാറിക്കസ് എവിടെയാണ് പ്രസിദ്ധീകരിച്ചത്?

ആംസ്റ്റർഡാം

ലളിതാംബിക അന്തർജനം എഴുതിയ ഒരേയൊരു നോവൽ ഏതാണ്?

അഗ്നിസാക്ഷി (1976)

മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ചരിത്ര പുസ്തകം ഏതാണ്?

കേരള സാഹിത്യ ചരിത്രം (ഉള്ളൂർ)

ചെറുകവിതകളുടെ കവിയായി അറിയപ്പെടുന്നത് ആരാണ്?

വൈലോപ്പിള്ളി ശ്രീധര മേനോൻ

‘ഓർമ്മകളുടെ അറകൾ’ ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്?

നീലംപേരൂർ (ആലപ്പുഴ)

1991-ൽ സരസ്വതി സമ്മാൻ സ്ഥാപിച്ചത് ആരാണ്?

കെ കെ ബിർള ഫൗണ്ടേഷൻ

‘ചാത്തൻസ്, പയ്യൻസ്’ ആരുടെ കൃതികളിലെ കഥാപാത്രമാണ്?

വി കെ എൻ

‘വെയിൽ തിന്നുന്ന പക്ഷി’ എന്ന കവിതാ സമാഹാരത്തിൻ്റെ രചയിതാവ് ആരാണ്?

എ അയ്യപ്പൻ

‘സരസ കവി’ എന്നറിയപ്പെടുന്നത് ആരാണ്?

മൂലൂർ പത്മനാഭപ്പണിക്കർ

കേരള ചരിത്ര മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

ഇടപ്പള്ളി

മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ജെ സി ഡാനിയൽ

മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ ഏതാണ്?

കോട്ട്

പ്രശസ്ത നോവൽ ‘രണ്ടിടങ്ങഴി’ രചയിതാവ്?

തകഴി ശിവശങ്കരപ്പിള്ള

കണ്ണീരും കിനാവും എന്ന പ്രസിദ്ധമായ ആത്മകഥ എഴുതിയത് ആരാണ്?

വി.ടി.ഭട്ടതിരിപ്പാട്

“സ്നേഹിക്കയിലില്ല ഞാൻ നോവുമാത്മാവിനെ” ആരുടെ വരികളാണ്?

വയലാർ രാമവർമ

മലയാളസിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനയ്ക്ക് നൽകുന്ന അവാർഡ്?

ജെ സി ഡാനിയേൽ അവാർഡ്

സരസ്വതി സമ്മാനം നേടിയ ആദ്യ മലയാള കവി?

ബാലാമണിയമ്മ

‘വൃദ്ധസദനം’ എന്ന നോവലിൻ്റെ രചയിതാവ് ആരാണ്?

ടി.വി.കൊച്ചുബാവ

നെൽസൺ മണ്ടേലയുടെ ആത്മകഥയുടെ പേര്?

സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട നടത്തം

തകഴിയുടെ ‘ചെമ്മീൻ’ അറബിയിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?

മുഹ് യുദ്ധീൻ ആലുവ

അഖിലാണ്ഡമണ്ഡലമണിച്ചൊരുക്കി എന്ന പ്രാർത്ഥനാ ഗാനം എഴുതിയത് ആരാണ്?

പന്തളം കെ പി രാമൻ പിള്ള

‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന നോവലിൻ്റെ രചയിതാവ് ആരാണ്?

ആനന്ദ്

സുന്ദരികളും സുന്ദരന്മാരും നോവലിൻ്റെ രചയിതാവ്?

ഉറൂബ്

പി സി കുട്ടികൃഷ്ണൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്?

ഉറൂബ്

നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്?

രവീന്ദ്രനാഥ ടാഗോർ

ചെമ്മീൻ, കയർ എന്നീ നോവലുകൾ എഴുതിയത് ആരാണ്?

തകഴി ശിവശങ്കരപ്പിള്ള

‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആരാണ്?

ഇന്ദുചൂഡൻ (കെ.കെ. നീലകണ്ഠൻ)

ശാന്തി പ്രസാദ് ജയിൻ്റെ അമ്മയുടെ പേരിലുള്ള അവാർഡ് ഏതാണ്?

മൂർത്തിദേവി പുരസ്കാരം

മിക്കി മൗസ് സൃഷ്ടിച്ചത് ആരാണ്?

വാൾട്ട് ഡിസ്നി

മൂർത്തിദേവി പുരസ്കാരം നേടിയ ആദ്യ മലയാള കവി?

അക്കിത്തം അച്യുതനമ്പൂതിരി (2009)

‘തക്ഷൻകുന്ന് സ്വരൂപം’ എന്ന നോവലിൻ്റെ രചയിതാവ് ആരാണ്?

യു കെ കുമാരൻ

‘ഞാൻ’ ആരുടെ ആത്മകഥയാണ്?

എൻ എൻ പിള്ള

കേരള സ്കോട്ട് എന്നറിയപ്പെടുന്നത് ആരാണ്?

സി വി രാമൻ പിള്ള

ആരുടെ കവിതകളാണ് ‘കാച്ചിക്കുറുക്കിയ കവിത’ എന്നറിയപ്പെടുന്നത്?

വൈലോപ്പിള്ളി ശ്രീധര മേനോൻ

‘പ്രേംജി’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ്?

എം.ടി.ഭട്ടതിരിപ്പാട്

ഉത്തരാസ്വയംവരം ആട്ടക്കഥയുടെ രചയിതാവ് ആരാണ്?

ഇരയിമ്മൻ തമ്പി

ആരാണ് മൂർത്തി ദേവി പുരസ്‌കാരം നൽകുന്നത്?

ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ്

മലയാളത്തിൽ ആദ്യമായി ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയത് ആരാണ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

‘മൂടൽ മഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ് ആരാണ്?

ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ)

മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം ഏതാണ്?

ബാലൻ

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-27-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 27, 2025
പ്രധാനമന്ത്രി-നരേന്ദ്ര-മോദി-ഈ-പ്രത്യേക-കാപ്പിയുടെ-ആരാധകനാണ്!-മൻ-കി-ബാത്തിൽ-അദ്ദേഹം-പരാമർശിച്ച-കോരാപുട്ട്-ഹൃദയത്തിനും-ഗുണം-ചെയ്യും
LIFE STYLE

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രത്യേക കാപ്പിയുടെ ആരാധകനാണ്! മൻ കി ബാത്തിൽ അദ്ദേഹം പരാമർശിച്ച കോരാപുട്ട് ഹൃദയത്തിനും ഗുണം ചെയ്യും

October 26, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-26-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 26, 2025
ഇതാണോ-ചെന്നൈ-സന്ദര്‍ശിക്കാന്‍-ഏറ്റവും-മികച്ച-സമയം-?-;-ഈ-4-കാര്യങ്ങള്‍-അറിഞ്ഞിരുന്നാല്‍-യാത്ര-അതിസുന്ദരം
LIFE STYLE

ഇതാണോ ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം ? ; ഈ 4 കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ യാത്ര അതിസുന്ദരം

October 25, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-25-നിങ്ങൾക്ക്-ഭാഗ്യം-ചെയ്യുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 25 നിങ്ങൾക്ക് ഭാഗ്യം ചെയ്യുമോ?

October 25, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-24-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 24 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 24, 2025
Next Post
ഭീഷണികളെ-ഭയക്കുന്നവരോടു-വേണം-ഭീഷണി-മുഴക്കാൻ,-എന്തിനോടാണ്-ഇറാൻ-കീഴടങ്ങേണ്ടത്,-യുഎസിന്റെ-ഇടപെടൽ-അവരുടെ-നാശത്തിന്,-വലിയ-വില-നൽകേണ്ടി-വരും-ഖമനയി

ഭീഷണികളെ ഭയക്കുന്നവരോടു വേണം ഭീഷണി മുഴക്കാൻ, എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, യുഎസിന്റെ ഇടപെടൽ അവരുടെ നാശത്തിന്, വലിയ വില നൽകേണ്ടി വരും- ഖമനയി

അമേരിക്കയും-‘അനുഭവിക്കും’

അമേരിക്കയും ‘അനുഭവിക്കും’

വരും-മണിക്കൂറുകളില്‍-സംസ്ഥാനത്ത്-മഴ-ശക്തമാകും;-ഒന്‍പത്-ജില്ലകളില്‍-ഓറഞ്ച്-അലേര്‍ട്ട്

വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് മഴ ശക്തമാകും; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഞങ്ങൾ ശരാശരി മാസത്തിൽ ഒരു യുദ്ധം സന്ധിയാക്കും അതാണ് കണക്ക്!! എട്ടു മാസത്തിനുള്ളിൽ എന്റെ ഭരണകൂടം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ഒരെണ്ണം ബാക്കിയുണ്ട്, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം, ഉടൻ അതും അവസാനിപ്പിക്കും, ഷെഹ്ബാസ് ഷരീഫും അസിം മുനീറും മഹത്തായ മനുഷ്യർ’- ട്രംപ്
  • സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി!! നേരിട്ട് കണ്ട് നമുക്ക് ചർച്ച നടത്താം, കടുത്ത തീരുമാനങ്ങളൊന്നും എടുക്കരുത്- ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി, കൂടിക്കാഴ്ച ഇന്ന്? സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന്
  • ഒരിക്കൽ ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്തു, ഇപ്പോൾ അതേ സിപിഎം നിലപാടുകൾ വിഴുങ്ങി പിഎംശ്രീയിൽ ഒപ്പുവച്ചു!! ഇനി പൗരത്വ ഭേദഗതി നിയമത്തിലും സർക്കാർ നിലപാട് മാറ്റുമോ?
  • ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • “ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐയുടെ എതിർപ്പ്”; പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.