കൊച്ചി: വിധി വന്നശേഷം തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും ടി ബി മിനി വ്യക്തമാക്കി. ഇപ്പോൾ നടക്കുന്നത് പച്ചക്കള്ളം പറഞ്ഞുള്ള സൈബർ അധിക്ഷേപമാണെന്നും അഭിഭാഷക പറഞ്ഞു. ഇത്രയും വർഷം ഒറ്റയ്ക്ക് നിന്നാണ് കേസിന് വേണ്ടി പൊരുതിക്കൊണ്ടിരുന്നത്. മാധ്യമങ്ങൾ സഹായിച്ചില്ലെന്ന് പറയുന്നില്ല. എന്നാൽ എപ്പോഴും നിങ്ങളോട് […]









