ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. 2017 ലെ മന്ത്രിതല പ്രമേയം നമ്പർ 161 ഉം 2015 ലെ നിയമം നമ്പർ 5 ഉം അനുസരിച്ച് എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ- പേയ്മെന്റ് സംവിധാനം നിർബന്ധമാണ്.
വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ നൽകുന്നില്ലെങ്കിൽ നിയമനടപടികൾക്ക് കാരണമാകുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. നിയമലംഘനം നടത്തിയാൽ 15 ദിവസത്തേക്കോ അല്ലെങ്കിൽ അതോറിറ്റി നിർണയിക്കുന്ന കാലയളവിലേക്കോ സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾക്ക് വിധേയമാകും. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ 16001 എന്ന നമ്പറിൽ അറിയിക്കണമെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.
The post വാണിജ്യ സ്ഥാപനങ്ങൾ ഇ-പേയ്‌മെന്റ് സൗകര്യം ഉറപ്പാക്കണം; നിർദേശവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം appeared first on Express Kerala.