
ബെംഗളൂരുവിന്റെ പൊതുഗതാഗത സംവിധാനത്തിന് കൂടുതല്‍ കരുത്തുപകരുന്നതാണ് നമ്മ മെട്രോയുടെ ഓറഞ്ച് ലൈന്‍. ഗതാഗതക്കുരുക്കുകൊണ്ട് പൊറുതിമുട്ടുന്ന നഗരത്തിന് ഏറെ ആശ്വാസമേകും ഈ പാത. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി ഒരുക്കുന്ന ഓറഞ്ച് ലൈന്‍, ഔട്ടര്‍ റിങ് റോഡിനെയും ഐടി ഹബ്ബുകളെയും ബന്ധിപ്പിക്കും. വിഭാവനം ചെയ്ത റൂട്ടും സ്റ്റേഷനുകളും പാതയുടെ പ്രയോജനങ്ങളും അറിയാം.