മോസ്കോ: യുക്രെയ്നിലെ സൈനിക നടപടിയെ ചൊല്ലിയും എണ്ണ വിൽപനയെ ചൊല്ലിയും ഒരു സൈഡിൽ പാശ്ചാത്യ ശക്തികളുമായി കൊമ്പുകോർക്കുമ്പോഴും പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ. 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. ഞായറാഴ്ച റഷ്യൻ സൈനിക ജനറൽ വലേറി ജെറോസിമോവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൈനികവേഷത്തിലാണ് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുത്തത്. ലോകത്ത് മറ്റാർക്കും ഇല്ലാത്ത ആണവമിസൈലാണിതെന്ന് പുട്ടിൻ അവകാശപ്പെട്ടു. ശക്തിയേറിയ ആണവ മിസൈൽ 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷിയുള്ളതാണെന്നു വലേറി ജെറോസിമോവ് […]









