സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ അതീവ ഗുരതരാവസ്ഥയിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ഇപ്പോൾ സിഡ്നിയിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ശ്രേയസ് അപകടനില തരണംചെയ്തതായണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് ശേഷം മറ്റു താരങ്ങളോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന ശ്രേയസ് സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പി.ടി.ഐ (PTI) റിപ്പോർട്ട് ചെയ്യുന്നു. ശ്രേയസിന് ആന്തരിക രക്തസ്രാവം (Internal Bleeding) ഉണ്ടായതായി പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസമായി താരം […]









