ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയൊരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. മോഡേൺ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായ ബുംറ ഇന്ത്യൻ ടീമിന്റെ തന്നെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ്.
പാക് ഇതിഹാസ താരം വസീം അക്രമുമായി ബുംറയെ താരതമ്യം ചെയ്യാറുണ്ട്.
ബുംറ വസീം അക്രമിനെപ്പോലെ മികച്ചതല്ലേ എന്ന് താൻ മറ്റൊരു പാക് ഇതിഹാസമായ വഖാർ യൂനിസിനോട് സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബുംറ അവരേക്കാളെല്ലാം മികച്ചതാണെന്നാണ് വഖാർ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: കോഹ്‍ലിയെയും രോഹിത്തിനെയും കയ്യൊഴിഞ്ഞ് ബിസിസിഐ; ഇരുവരെയും 2027 ഏകദിന ലോകകപ്പിൽ കളിപ്പിക്കില്ല ?
‘ക്രിക്കറ്റ് ലോകം ഒന്നാകെ വസീം അക്രമിന്റെ ബൗളിങ് വേരിയേഷനുകളും കണ്ട്രോളുമെല്ലാം ഒരുപാട് ബഹുമാനത്തോടെ കണ്ടതാണല്ലോ, ബുംറ അക്രമിന്റെ ഒരു വലം കയ്യൻ വെർഷനല്ലെ? എന്ന് ഞാൻ യൂനിസിനോട് ചോദിച്ചു. ‘അല്ല അവൻ ഞങ്ങളെക്കാൾ ഭേദമാണ്, അവന്റെ പ്രായത്തിൽ ഞങ്ങൾക്ക് ഇത്രയും ചിന്തിക്കാനുള്ള കഴിവില്ലായിരുന്നു. അവന്റെ കഴിവും അവന്റെ തിങ്കിങ്ങും ഞങ്ങളേക്കാൾ മികച്ചതാണ്. ലോകം കണ്ടതിൽ ഏറ്റവും മികച്ച വ്യക്തിയാണ് അവൻ’ എന്നായിരുന്നു വഖാർ മറുപടി നൽകിയത്,’ ചോപ്ര പറഞ്ഞു.
The post ബുംറ ഞങ്ങളെക്കാൾ മികച്ചതാണ്; പാക് ഇതിഹാസത്തിന്റെ മറുപടി പറഞ്ഞ് ആകാശ് ചോപ്ര appeared first on Express Kerala.