മനാമ: ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം കൂട്ടായിമ ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2025 മഹാരുചിമേളയിൽ ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം ബി കെ എസ് പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിൽ ദേ പുട്ട് ഓണർ ശ്രീമതി പാർവതിയിൽ നിന്നും കരസ്ഥമാക്കി
ബഹറിൻ കേരള സമാജം ഓണാഘോഷം ശ്രാവണം 2025 മഹാരുചിമേളയിൽ ബഹറിനിലെ അറിയപ്പെടുന്ന ടീം 10 സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി.ബഹറിനിലെ നിരവധി സംഘടനകൾ ഉൾപ്പെടെ 21ഓളം സ്റ്റാളുകളാണ് മഹാ രുചിയിൽ പങ്കെടുത്തത് ഇതിൽ നിന്നും ഏറ്റവും ആകർഷകമായ സ്റ്റോളായി 10 സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീംനെ തിരഞ്ഞെടുത്തു.കേരളത്തിലെ അറിയപ്പെടുന്ന ടീവി സിനിമ ഫെയിം കലാകാരനായ രാജ്കലേഷ് ആണ് മികച്ച സ്റ്റാളിനെ തിരഞ്ഞെടുത്തത്.