പരസ്പരം കൊമ്പുകോർക്കുന്ന ലോകരാജ്യങ്ങൾക്കിടയിൽ സുരക്ഷിതമല്ലാതെ ജീവിക്കുന്നവരാണ് അധികം ആളുകളും. എന്നാൽ, ലോകത്ത് സംഘർഷങ്ങളില്ലാത്ത സുരക്ഷിതമായ ചില രാജ്യങ്ങളുമുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ്. സൈനികവൽക്കരണം, ബാഹ്യ സംഘർഷങ്ങൾ, കൊലപാതകം, ഭീകരവാദം എന്നിങ്ങനെ 23 സൂചകങ്ങൾ പരിശോധിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് ‘ഗ്ലോബൽ പീസ് ഇൻഡക്‌സ്’ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പട്ടികയിൽ ഒന്നാമതുള്ള രാജ്യം ഐസ്‌ലാന്‍റാണ്. രാജ്യത്തിനുള്ളിലെ സുരക്ഷ, സംഘർമിലായ്മ എന്നിവ പരിഗണിച്ചാണ് ഐസ്‌ലാന്‍റ് ഒന്നാം സ്ഥാനത്തെത്തിയത്. 2008 മുതൽ ഐസ്‌ലാന്‍റ് ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. അയർലാൻഡാണ് രണ്ടാം സ്ഥാനത്തുള്ളത്. ഒരുകാലത്ത് ആഭ്യന്തര സംഘർഷങ്ങൾ നിറഞ്ഞിരുന്ന അയർലൻഡ് ഇപ്പോൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ്, സൈനികവൽക്കരണം കുറയ്ക്കുന്നതിലും നിലവിലുള്ള സംഘർഷങ്ങൾ കുറയ്ക്കുന്നതിലും ഉയർന്ന റാങ്കിലാണ്.
ന്യൂസിലാൻഡ്, ഓസ്‌ട്രിയ, സ്വിറ്റ്സർലാൻഡ്, സിംഗപ്പൂർ, പോർച്ചുഗൽ, ഡെൻമാർക്ക്, സ്ലൊവിനിയ, ഫിൻലാൻഡ് എന്നിവയാണ് ആദ്യ പത്ത സ്ഥാനങ്ങളിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ. പട്ടികയിൽ ഇടം നേടിയ ഏക ഏഷ്യൻ രാജ്യം സിംഗപ്പൂരാണ്. അതേസമയം ഇന്ത്യ 115-ാം സ്ഥാനത്താണ്. പാക്കിസ്ഥാനാണ് ഇന്ത്യക്ക് തൊട്ടുമുകളിലുള്ളത്. ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യം റഷ്യയാണ്. 163 ആണ് റഷ്യയുടെ സ്ഥാനം.