പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോകവെ ബൈക്കും തമിഴ്നാട് ആർ ടി സി ബസും കൂട്ടിയിടിച്ച് 13 വയസുകാരിക്ക് ദാരുണാന്ത്യം. കൊട്ടേക്കാട് ആനപ്പാറ സ്വദേശിയായ വിദ്യാർത്ഥിനി ആരതിയാണ് മരിച്ചത്. ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ മറ്റൊരു ബന്ധുവിനൊപ്പം ബൈക്കിൽ വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന യുവതിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
The post ബൈക്കും ബസ്സും കൂട്ടിയിടിച്ചു; 13 വയസ്സുകാരിക്ക് ദാരുണാന്ത്യം appeared first on Express Kerala.