ന്യൂഡൽഹി : മകനെ കൊന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൊടുംകുറ്റവാളിയായ അമേരിക്കൻ സ്വദേശിനിയെ ഇന്ത്യയിൽ നിന്നും എഫ് ബി ഐ അറസ്റ്റ് ചെയ്തു. ആറ് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ എഫ് ബി ഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ നാലാമതായി ഉൾപ്പെട്ട സിൻഡി റോഡ്രിഗ്രസ് സിങിനെയാണ് ഇന്ത്യയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന ആറ് വയസ്സുള്ള സ്വന്തം മകൻ നോയൽ റോഡ്രിഗസ് അൽവാരസിനെ ടെക്സസിലെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയ കുറ്റമാണ് സിൻഡിക്കെതിരെ […]