പാലക്കാട്: മുതലമടയിലെ റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ കഴിഞ്ഞ 6 ദിവസമായി മുറിയിൽ പൂട്ടിയിട്ട് മർദിച്ചു. ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54) ക്രൂരമായി മർദിച്ചത്. മൂച്ചംകുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയാന് 5 ദിവസമാണ് അടച്ചിട്ട മുറിയിൽ വച്ച് മർദനം ഏൽക്കേണ്ടി വന്നത്. ഭക്ഷണം പോലും നൽകാതെ പട്ടിണിക്കിട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു മുൻ പഞ്ചായത്ത് അധ്യക്ഷ പി. കൽപനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി. തുടർന്നു പോലീസിനെ വിവരം അറിയിച്ചതോടെ കൊല്ലങ്കോട് പോലീസ് […]