തിരുവനന്തപുരം: വലിയതുറയിൽ പൊലീസുകാരന് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ സി പി ഒ ആയ മനു (38) വിനാണ് കുത്തേറ്റത്. വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനുവിന്റെ കൊച്ചുള്ളൂരിലെ വീടിന് മുന്നിൽ വെച്ചാണ് കുത്തേറ്റത്. ഇയാളുടെ നെഞ്ചിൽ രണ്ട് കുത്ത് ഏറ്റിട്ടുണ്ട് മുഖത്തും വെട്ടേറ്റ പാടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനു ജോലിയിൽ നിന്ന് അവധിയിലായിരുന്നു. കുത്തിയ ആളെ ഇതുവരെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
The post ‘വാക്കുതർക്കം കലാശിച്ചത് കത്തി കുത്തിൽ’; തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു appeared first on Express Kerala.