Monday, September 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഹെന്ന ഇങ്ങനെയൊക്കെ ഒന്ന് പുരട്ടി നോക്കൂ;മുടി ബലമുള്ളതും തിളക്കമുള്ളതുമാകും!

by News Desk
August 25, 2025
in INDIA
ഹെന്ന-ഇങ്ങനെയൊക്കെ-ഒന്ന്-പുരട്ടി-നോക്കൂ;മുടി-ബലമുള്ളതും-തിളക്കമുള്ളതുമാകും!

ഹെന്ന ഇങ്ങനെയൊക്കെ ഒന്ന് പുരട്ടി നോക്കൂ;മുടി ബലമുള്ളതും തിളക്കമുള്ളതുമാകും!

മുടിയില്‍ ഹെന്ന ഇടുന്നത് സാധാരണയാണ്. മുടി വളരാന്‍ സഹായിക്കുന്ന വഴികളില്‍ ഒന്നാണ് ഹെന്ന. അതായത് മുടിയില്‍ മയിലാഞ്ചി തേയ്ക്കുന്നത്. ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കും. മുടി നരയ്ക്കാതിരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. തലയോട്ടിയിലെ സ്വാഭാവിക അസിഡിറ്റി ബാലൻസ് പുന:സ്ഥാപിക്കാൻ ഹെന്നയ്ക്ക് പ്രത്യേക കഴിവുണ്ട്. ബാക്ടീരിയ, ഫംഗസ്, താരൻ എന്നിവ ഇല്ലാതെ മുടി കൊഴിച്ചിൽ തടയാനിത് സഹായിക്കും. രാസ-അടിസ്ഥാന ഉൽ‌പ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തലമുടിയിലെ അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാനും ഇത് സഹായിക്കും.മൈലാഞ്ചിപ്പൊടിയ്‌ക്കൊപ്പം പല തരം ചേരുവകള്‍ ചേര്‍ത്ത് ഇടുന്നത് പല തരത്തിലെ മുടി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

കടുക് എണ്ണയുമായി സംയോജിപ്പിച്ച് മൈലാഞ്ചി ഉപയോഗിച്ചാൽ മുടി കൊഴിച്ചിലിനെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ കഴിയും. കുറച്ച് കടുക് എണ്ണയും കുറച്ച് മൈലാഞ്ചി ഇലയും ചേർത്ത് 7 മുതൽ 8 മിനിറ്റ് വരെ തിളപ്പിക്കുക. മുടി കൊഴിച്ചിൽ തടയാനായി ഈ എണ്ണ തലയോട്ടിയിലും തലമുടിയിലും ആഴ്ചയിൽ രണ്ടുതവണ വീതം മസാജ് ചെയ്യുക. 4 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 4 ടീസ്പൂണ്‍ കാപ്പിപ്പൊടി, 2 ടീസ്പൂണ്‍ ഓയില്‍, ഒരു മുട്ട, അല്‍പം തൈര് എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. നല്ല മിനുസമുളള മുടിയാണ് ഫലം.

ALSO READ : ദയവ് ചെയ്ത് നിസ്സാരമാക്കല്ലേ..! അലർജി ഗൗരവമായി എടുത്തിരുന്നില്ല, സിടി സ്കാനിനുശേഷം 22 കാരിക്ക് ദാരുണാന്ത്യം

തലമുടിയെയും തലയോട്ടിയെയും ആഴത്തിൽ കണ്ടീഷനിംഗ് ചെയ്യാൻ ഹെന്നയ്ക്ക് സാധിക്കും. ഇതുവഴി മുടി വേഗത്തിൽ വളരുകയും മുടിക്ക് ആകർഷണവും തിളക്കവും അനുഭവപ്പെടുകയും ചെയ്യും. ഇതിന് ആവശ്യമായ കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കാനായി മതിയായ മൈലാഞ്ചി പൊടി ഒരു കപ്പ് ചായ ലായനിയോടൊപ്പം ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കുറച്ച് നാരങ്ങ നീരും തൈരും കൂടി കൂട്ടിചേർക്കുക. ഈ പേസ്റ്റ് മുടിയിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം കഴുകുക.

മുടിയിൽ പതിവായി മൈലാഞ്ചി ഉപയോഗിക്കുന്നത് താരന്‍ ഭേദമാക്കാൻ മാത്രമല്ല, അത് വീണ്ടും ഉണ്ടാവുന്നത് പ്രതിരോധിക്കാനും സഹായിക്കും. ഇതിനായി, ഒരു രാത്രി വെള്ളത്തിൽ കുതിർത്തിവച്ച ഉലുവ അരച്ചെടുക്കണം. കടുക് എണ്ണയോടൊപ്പം ഈ പേസ്റ്റും മൈലാഞ്ചി പൊടിയും ചേർത്ത് മിക്സ് ചെയ്യാം. ഇത് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ച് 40 മിനിറ്റിനു ശേഷം കഴുകുക. കറ്റാര്‍ വാഴ, ഹെന്ന എ്ന്നിവ ചേര്‍ത്തരച്ചു തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് മുടി വളര്‍ച്ചയ്ക്കുള്ള നല്ലൊരു വഴിയാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് സഹായകമാണ്.

ALSO READ : മുറുക്ക് ക്രിസ്പിയല്ലേ? ഇങ്ങനെ തയ്യാറാക്കി നോക്കൂ…

ഹെന്നയിലെ ആന്റി മൈക്രോബിയൽ, ഫംഗസ് വിരുദ്ധ ഗുണങ്ങൾക്ക് തലയോട്ടിയെ ശാന്തമാക്കാനും തണുപ്പിക്കാനുമുള്ള കഴിവുണ്ട്. ഇത് തലയോട്ടിയിലുണ്ടാകുന്ന പ്രശ്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. ഇതിനാവശ്യമായ പേസ്റ്റ് തയ്യാറാക്കുന്നതിനായി മൈലാഞ്ചി ഇലകൾ, കുറച്ച് വേപ്പില, തുളസി ഇലകൾ, കുറച്ച് വെള്ളം എന്നിവ ഒന്നിച്ചു ചേർത്ത് അരച്ചെടുക്കുക. ഇത് തലയോട്ടിയിൽ പുരട്ടി 40 മിനിറ്റിനു ശേഷം കഴുകിക്കളയുക.

രാസവസ്തുക്കൾ നിറഞ്ഞ സിന്തറ്റിക് ഹെയർ ഡൈകൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന പ്രകൃതിദത്തവും സുരക്ഷിതവുമായ പരിഹാരമാർഗമാണ് ഹെന്ന. ഇത് ഒരു ഔഷധ സസ്യമാണ്. ഹെയർ ടോണിനെ ലഘൂകരിക്കുന്ന ബ്ലീച്ചിംഗ് ഘടകങ്ങളൊന്നും ഇതിലില്ല. അതിനാൽ തന്നെ ഇത് മുടിക്ക് ഒട്ടും ദോഷകരമല്ല. നല്ല നിറം ലഭിക്കാനായി മൈലാഞ്ചി പൊടി, തേൻ, മുട്ട എന്നിവ മിക്സ് ചെയ്ത് ഒരു ഇരുമ്പു പാത്രത്തിൽ സൂക്ഷിക്കുക. ഈ മിശ്രിതം തലയോട്ടിയിലല്ല മറിച്ച് മുടിയിഴകളിലാണ് തേച്ചുപിടിപ്പിക്കേണ്ടത്. ഇത് ഉണങ്ങാൻ അനുവദിച്ച ശേഷം കഴുകി കളയുമ്പോൾ മുടിക്ക് നല്ല നിറം ലഭിക്കും. ഇത് ചെയ്തതിനു ശേഷം പിന്നീട് എല്ലായ്പ്പോഴും മുടിയിൽ വേണ്ടത്ര എണ്ണ പുരട്ടുക.

ALSO READ : ഈ ഇന്ത്യൻ വംശജനായ ഡോക്ടർ മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നില്ല- അദ്ദേഹം അത് സ്വയം ‘കാണും’ വരെ!

മുടിയുടെ അറ്റംപലപ്പോഴും പൊട്ടി പോകാനുള്ള സാധ്യതയുണ്ട്. മൈലാഞ്ചി പൊടി, ഒരു മുട്ട, അവോക്കാഡോ ഓയിൽ എന്നിവ മിക്സ് ചെയ്തുകൊണ്ട് മിശ്രിതം തയ്യാറാക്കുക. വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടുക. ഓരോ മുടിയിഴകളിലും ഇത് തേച്ചു പിടിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് തേച്ചുപിടിപ്പിച്ച് ഏകദേശം രണ്ട് മണിക്കൂർ കാത്തിരിക്കണം. ഇളം ചൂടുള്ള വെള്ളത്തിൽ വേണം ഇത് കഴുകിക്കളയാൻ.തൈരും മയിലാഞ്ചിപ്പൊടിയും കലര്‍ത്തി മുടിയില്‍ പുരട്ടുക. ഇത് ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. മുടിയ്ക്കു നല്ല മൃദുത്വവും ലഭിയ്ക്കും.

മുടിയുടെ വളർച്ച വർദ്ധിപ്പിക്കുക മാത്രമല്ല, മുടി ബലമുള്ളതും പോഷകപൂർണവുമാക്കി മാറ്റുന്നതിന് ഹെന്ന പ്രധാന പങ്കു വഹിക്കുന്നുണ്ട്. മൈലാഞ്ചി പൊടി ചില കറുത്ത ചായ ലായിനിയിൽ ഒരു രാത്രി മുക്കിവയ്ക്കുക. ഈ ഹെയർ പാക്കിലേക്ക് നാരങ്ങ നീര് പിഴിഞ്ഞു ചേർക്കുക. ഈ മിശ്രിതത്തിലേക്ക് നിങ്ങൾക്ക് ഒരു മുട്ടയോ അല്ലെങ്കിൽ തൈരോ ചേർക്കാം. തിളക്കമുള്ള മുടി തൽക്ഷണം ലഭിക്കുന്നതിനായി ഇത് തലയിൽ തേച്ചു പിടിപ്പിച്ച് 30 മിനിറ്റോളം കാത്തിരുന്ന ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

ALSO READ : ശത്രു രാജ്യങ്ങൾ ഭയക്കുന്ന ‘ഇന്ത്യ’ ഒരു ഉരുക്ക് ഭീമൻ തന്നെ..! പക്ഷേ രാജ്യത്ത് നെയിൽ കട്ടറുകൾ നിർമ്മിക്കുന്നില്ല, എന്തുകൊണ്ട്? കാരണം ഇതാ

വരണ്ടതും കേടു വരുത്തുന്നതുമായ മുടിയെ കൈകാര്യം ചെയ്യാൻ ഹെന്നയ്ക്ക് കഴിവുണ്ട്. ഉടച്ചെടുത്ത ഒരു വാഴപ്പഴത്തേടൊപ്പം ചേർത്ത് മൈലാഞ്ചി പൊടിയും ചേർത്ത് മിക്സ് ചെയ്ത് ഒരു രാത്രി സൂക്ഷിക്കാം. ഈ വാഴപ്പഴം-മൈലാഞ്ചി കണ്ടീഷനർ നിങ്ങളുടെ പതിവ് കണ്ടീഷണറിന് പകരമായി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ഈ മിശ്രിതം മുടിയിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ്‌ തണുത്ത വെള്ളത്തിൽ ഇത് കഴുകി കളയുക

മൈലാഞ്ചി ഇലകളിലെ പ്രകൃതിദത്ത ഗുണങ്ങൾക്ക് നിങ്ങളുടെ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട്. മുടിയുടെ വളർച്ചയ്ക്ക് മൈലാഞ്ചി പ്രത്യേക രീതിയില്‍ എണ്ണയായി ഉപയോഗിയ്ക്കാം. മുടി വളർച്ചയെ സഹായിക്കുന്ന പ്രത്യേക എണ്ണ തയ്യാറാക്കാം. തയ്യാറാക്കിയെടുക്കുന്നതിനായി മൈലാഞ്ചി പൊടി ഉപയോഗിക്കാം. എള്ളെണ്ണയും മൈലാഞ്ചി പൊടിയും ചേർത്ത മിശ്രിതം ഏകദേശം 10 മിനിറ്റ് നേരം അടുപ്പത് വെച്ച് തിളപ്പിക്കാം. മികച്ച ഫലങ്ങൾ കൈവരിക്കുന്നതിനായി ആഴ്ചയിൽ മൂന്ന് തവണ വീതം ഈ എണ്ണ തലയിൽ പുരട്ടുക.

The post ഹെന്ന ഇങ്ങനെയൊക്കെ ഒന്ന് പുരട്ടി നോക്കൂ;മുടി ബലമുള്ളതും തിളക്കമുള്ളതുമാകും! appeared first on Express Kerala.

ShareSendTweet

Related Posts

കോഴിക്കോട്-അമീബിക്-മസ്തിഷ്‌ക-ജ്വരം-ബാധിച്ച-മൂന്ന്-മാസം-പ്രായമുള്ള-കുഞ്ഞ്-മരിച്ചു
INDIA

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

September 1, 2025
രാജ്യത്ത്-വാണിജ്യാവശ്യത്തിനുള്ള-പാചക-വാതക-വില-കുറച്ചു
INDIA

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു

September 1, 2025
ഇന്ത്യ-ജപ്പാനെപ്പോലെ-ചിന്തിക്കണം;-എങ്കിൽ-ഇന്ത്യയിൽ-ഒരോ-വ്യക്തിക്കും-ഒരു-കാർ-സ്വന്തമാക്കാമെന്ന്-മാരുതി-ചെയർമാൻ
INDIA

ഇന്ത്യ ജപ്പാനെപ്പോലെ ചിന്തിക്കണം; എങ്കിൽ ഇന്ത്യയിൽ ഒരോ വ്യക്തിക്കും ഒരു കാർ സ്വന്തമാക്കാമെന്ന് മാരുതി ചെയർമാൻ

August 31, 2025
ബൈക്കിൽ-പോകവെ-തെരുവുനായ-കുറുകെ-ചാടി;-തെറിച്ചുവീണ-യുവാവിനെ-ജീപ്പിടിച്ച്-ഗുരുതര-പരിക്ക്
INDIA

ബൈക്കിൽ പോകവെ തെരുവുനായ കുറുകെ ചാടി; തെറിച്ചുവീണ യുവാവിനെ ജീപ്പിടിച്ച് ഗുരുതര പരിക്ക്

August 31, 2025
ദുലീപ്-ട്രോഫി-സെമി-ഫൈനില്‍-ദക്ഷിണമേഖലയെ-നയിക്കാന്‍-മലയാളി-താരം
INDIA

ദുലീപ് ട്രോഫി സെമി ഫൈനില്‍ ദക്ഷിണമേഖലയെ നയിക്കാന്‍ മലയാളി താരം

August 31, 2025
ദൈവമാണ്-എല്ലാത്തിനും-കാരണം.!-പ്രതികാരമായി-ക്ഷേത്രങ്ങൾ-കൊള്ളയടിച്ചു,-കാരണമറിഞ്ഞപ്പോൾ-കോടതി-പോലും-സ്തംഭിച്ചു
INDIA

ദൈവമാണ് എല്ലാത്തിനും കാരണം..! പ്രതികാരമായി ക്ഷേത്രങ്ങൾ കൊള്ളയടിച്ചു, കാരണമറിഞ്ഞപ്പോൾ കോടതി പോലും സ്തംഭിച്ചു

August 31, 2025
Next Post
30ലധികം-ചെറുദ്വീപുകളും-50ലധികം-കൃത്രിമ-ദ്വീപുകളും-അടങ്ങുന്ന-ദ്വീപസമൂഹമായ-ബഹ്റൈനിലേക്ക്-ഒരു-യാത്ര…

30ലധികം ചെറുദ്വീപുകളും 50ലധികം കൃത്രിമ ദ്വീപുകളും അടങ്ങുന്ന ദ്വീപസമൂഹമായ ബഹ്റൈനിലേക്ക് ഒരു യാത്ര...

ഗ്യാസ്-ക്രിമറ്റോറിയത്തിൽ-അശ്രദ്ധമായി-വാതകം-തുറന്നു-വിട്ടു,-മൃതദേഹം-ചൂളയിൽ-വച്ച്-കർമം-ചെയ്യുന്നതിനിടെ-തീ-ആളിപ്പടർന്ന്-3-പേർക്ക്-പൊള്ളലേറ്റു,-ജോലിക്കാർ-മദ്യപിച്ചിരുന്നതായി-ആരോപണം

ഗ്യാസ് ക്രിമറ്റോറിയത്തിൽ അശ്രദ്ധമായി വാതകം തുറന്നു വിട്ടു, മൃതദേഹം ചൂളയിൽ വച്ച് കർമം ചെയ്യുന്നതിനിടെ തീ ആളിപ്പടർന്ന് 3 പേർക്ക് പൊള്ളലേറ്റു, ജോലിക്കാർ മദ്യപിച്ചിരുന്നതായി ആരോപണം

ആറാം-റൗണ്ട്-കഴിഞ്ഞപ്പോഴും-രണ്ടാം-സ്ഥാനത്ത്-പ്രജ്ഞാനന്ദ,-ഗുകേഷ്-മൂന്നാമന്‍

ആറാം റൗണ്ട് കഴിഞ്ഞപ്പോഴും രണ്ടാം സ്ഥാനത്ത് പ്രജ്ഞാനന്ദ, ഗുകേഷ് മൂന്നാമന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
  • രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു
  • ഇന്നത്തെ രാശിഫലം: 2025 സെപ്റ്റംബർ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഇന്ത്യ ജപ്പാനെപ്പോലെ ചിന്തിക്കണം; എങ്കിൽ ഇന്ത്യയിൽ ഒരോ വ്യക്തിക്കും ഒരു കാർ സ്വന്തമാക്കാമെന്ന് മാരുതി ചെയർമാൻ
  • ബൈക്കിൽ പോകവെ തെരുവുനായ കുറുകെ ചാടി; തെറിച്ചുവീണ യുവാവിനെ ജീപ്പിടിച്ച് ഗുരുതര പരിക്ക്

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.