വാഷിംഗ്ടൺ: ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തന്റെ അതൃപ്തി മാധ്യമങ്ങൾക്കു മുന്നിൽ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകി. തനിക്ക് അതിൽ സന്തോഷമില്ല. അത് കാണാൻ താൽപര്യമില്ല. ആ പേടിസ്വപ്നം അവസാനിപ്പിക്കണമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം തെക്കൻ ഗാസയിൽ ഖാൻ യൂനിസിലെ പ്രധാന ആശുപത്രിയായ അൽ നാസറിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 മാധ്യമപ്രവർത്തകരടക്കം 20 പേർ കൊല്ലപ്പെട്ടിരുന്നു. […]