വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കിയതിനു പിന്നിൽ താനാണെന്ന കഥ ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അഞ്ച് വിമാനങ്ങൾ വെടിവച്ചിട്ടെന്നാണ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഏതു രാജ്യം, ഏതൊക്കെ വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന കാര്യം വെളിപ്പെടുത്തിയില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായതിന്റെ പിന്നിൽ യുഎസുമായുള്ള വ്യാപാരമാണെന്ന പതിവ് പല്ലവി വീണ്ടും ട്രംപ് ആവർത്തിച്ചു. ‘‘24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നടപ്പിലായില്ലെങ്കിൽ വ്യാപാരം നിർത്തിവയ്ക്കുമെന്ന് യുഎസ് […]