ചേതേശ്വർ പൂജാര കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് പൂജാര. ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലി നേടിയ റൺസെല്ലാം പൂജാരയുടെയും കൂടി കഴിവാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവർ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി എന്താണോ ചെയ്തത് അത് തന്നെയാണ് പൂജാരയും ചെയ്തതെന്ന് അശ്വിൻ പറഞ്ഞു.
‘ഇന്ത്യൻ ക്രിക്കറ്റിൽ പൂജാര എവിടെയാണ് നിൽക്കുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരുടെ അത്രയും തന്നെ അവൻ ഇന്ത്യക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എന്നാൽ അത്ര അറ്റെൻഷൻ അവന് ലഭിക്കാറില്ല. എല്ലാ കളിക്കാർക്കും ശ്രദ്ധ ലഭിച്ചെന്ന് വരില്ല. അതിനർത്ഥം അവരുടെ സംഭാവന കുറവാണെന്നല്ല. മൂന്നാം നമ്പറിൽ പൂജാരയുടെ സംഭാവനയാണ് വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് റൺസിന് സഹായിച്ചത്,’ അശ്വിൻ പറഞ്ഞു.
The post വിരാട് അത്രയും റൺസ് അടിച്ചതിന്റെ കാരണം പൂജാരയാണ്; അശ്വിൻ appeared first on Express Kerala.