ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആശകൾ ആയിരം’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ഇഷാനി കൃഷ്ണ ആണ് കാളിദാസ് ജയറാമിന്റെ നായികയായി എത്തുന്നത്.
മാധ്യമങ്ങളോട് സംസാരിക്കവേയാണ് സഹോദരിമാരെ കുറിച്ചും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ പെര്‍ഫോമന്‍സിനെ കുറിച്ചും ഇഷാനി സംസാരിച്ചത്. സഹോദരങ്ങളിൽ തനിക്കാണ് ഏറ്റവും കുറവ് ഫാൻസ് എന്ന് ഇഷാനി പറഞ്ഞു. സൗന്ദര്യത്തിന്‍റെ പേരില്‍ ഞങ്ങൾക്കിടയിൽ അടി ഉണ്ടാകാറില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ വായിക്കാറില്ലെന്നും ഇഷാനി കൂട്ടിച്ചേർത്തു.
Also Read: ലോക – ചാപ്റ്റർ വൺ: ചന്ദ്ര ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
‘ഹൻസിക പഠിക്കുകയാണ്, അതുകൊണ്ട് ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നതിനോട് താല്പര്യം കാണിച്ചിട്ടില്ല. കോളേജ് കഴിഞ്ഞ് അവൾ അഭിനയത്തിലേക്ക് വരുമായിരിക്കും. സൗന്ദര്യത്തിന്റെ പേരിൽ ഞങ്ങൾക്കിടയിൽ അടി ഉണ്ടാകാറില്ല. അങ്ങനെ സൗന്ദര്യത്തിന്റെ പേരിൽ അടി ഉണ്ടാകുമെന്ന് പറയുന്നത് ഇതുവരെ കേട്ടിട്ടില്ല. പിന്നെ ആളുകൾ അങ്ങനെ പലതും പറയും. നല്ലതാണെങ്കിൽ വായിക്കും, അല്ലെങ്കിലും വായിക്കും. സോഷ്യൽ മീഡിയയിൽ സഹോദരങ്ങൾക്ക് ഉള്ളത് പോലെ ഫാൻസ് എനിക്ക് ഉണ്ടെന്ന് കരുതുന്നില്ല. ഏറ്റവും കുറവ് ഫാൻസ് എനിക്കാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പൊതുവേ നാലുപേരിൽ ഞാൻ ആണ് സോഷ്യൽ മീഡിയിൽ ആക്റ്റീവ് അല്ലാത്തത്’ ഇഷാനി കൃഷ്‌ണ പറഞ്ഞു.
The post സൗന്ദര്യത്തിന്റെ പേരിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാറില്ല; ഇഷാനി കൃഷ്ണ appeared first on Express Kerala.