വാഷിങ്ടൻ: പ്രതിരോധവകുപ്പിനെ ‘യുദ്ധവകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിരോധ വകുപ്പ് എന്ന പേര് തനിക്ക് അത്ര നല്ലതായി തോന്നിയില്ലെന്നും എന്താണ് പ്രതിരോധമെന്നും ഡോണൾഡ് ട്രംപ് ചോദിച്ചു. മുൻപ് ഈ വകുപ്പിനെ യുദ്ധ വകുപ്പ് എന്നാണ് വിളിച്ചിരുന്നതെന്ന് ഓർമിപ്പിച്ച ട്രംപ്, രണ്ട് ലോകമഹായുദ്ധ കാലത്തും ഈ രീതിയാണു തുടർന്നിരുന്നതെന്നും വ്യക്തമാക്കി. യുഎസിന്റെ ചരിത്രപരമായ സൈനിക വിജയങ്ങളെ ഓർമിപ്പിച്ചാണ് ട്രംപിന്റെ നീക്കം. ട്രംപിന്റെ വാക്കുകൾ ഇങ്ങനെ- ‘‘എനിക്ക് പ്രതിരോധത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ താൽപ്പര്യമില്ല. […]