ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം പത്തായി. മിന്നൽ പ്രളയത്തിൽ ദോഡയിൽ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ 6 പേരുമാണ് മരിച്ചത്. മരിച്ചവരിൽ അഞ്ചും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികളുണ്ട്. അപകടത്തില്‍ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൈന്യമടക്കം രക്ഷാ പ്രവർത്തനം തുടരുകയാണ്.
താഴ്ന്ന മേഖലയിലെ പല വീടുകളിലും വെള്ളം കയറുകയും കെട്ടിടങ്ങൾ തകർന്ന് വീഴുകയും ചെയ്യും. മേഖലയിലെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. താവി നദിക്ക് കുറുകെയുള്ള പാലം തകർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. കെട്ടിടം തകർന്നും, വെള്ളപ്പൊക്കത്തിൽ വീണുമാണ് ആളുകൾ മരിച്ചത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും ഇറങ്ങിയിട്ടുണ്ട്. ദോഡ കൂടാതെ കിഷ്ത്വാർ, കത്ര മുതലായ ജില്ലകളിലും സ്ഥിതി ഗുരുതരമാണ്. കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം ഉച്ചയ്ക്കാണ് മണ്ണിടിച്ചിലുണ്ടായത്. ഇതിനെ തുടർന്ന് വൈഷ്‌ണോ ദേവി യാത്ര നിര്‍ത്തിവെച്ചു.
ALSO READ: സർക്കാർ ജീവനക്കാരുടെ വിവാഹമോചിതരായ പെൺമക്കൾക്കും ഇനി മുതൽ കുടുംബ പെൻഷന് അർഹത
സംസ്ഥാനത്ത് ഫോൺ – ഇന്റർനെറ്റ് ബന്ധവും താറുമാറായിട്ടുണ്ട്. വരുന്ന 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പലയിടത്തും ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിവിധ മേഖലകളില്‍ സ്ഥിതി ഗുരതരമാണെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജമ്മു ഡിവിഷനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അടച്ചിട്ടു. മണ്ണിടിച്ചിലിനെയും വെടിവെപ്പിനെയും തുടർന്ന് മുൻകരുതൽ നടപടിയായി ജമ്മു-ശ്രീനഗർ ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു. ഒരു പ്രാദേശിക അരുവി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ദോഡയിലെ ഒരു പ്രധാന റോഡ് ഒലിച്ചുപോയി. താവി നദി കരകവിഞ്ഞൊഴുകുകയായിരുന്നു. കതുവ, സാംബ, ദോഡ, ജമ്മു, റംബാൻ, കിഷ്ത്വാർ ജില്ലകൾ ഉൾപ്പെടെ ജമ്മു മേഖലയിലെ പല ഭാഗങ്ങളിലും കനത്തതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് സംഭവം.
The post ജമ്മു കശ്മീർ മേഘവിസ്‌ഫോടനം; മരണം പത്തായി appeared first on Express Kerala.