
സര്‍വതല സ്പര്‍ശിയായ ആഘോഷമാണ് ഓണം. ഐതിഹ്യങ്ങളും, പുരാവൃത്തങ്ങളും, അവ പങ്കുവയ്ക്കുന്ന സാംസ്‌കാരികത്തനിമയും, വിനോദങ്ങളും, നാട്ടുകളികളും, പ്രകൃതിയുമെല്ലാം ഈ ഉത്സവത്തിന്റെ അരങ്ങിലും അണിയറയിലുമുണ്ട്. പുതുവസ്ത്രങ്ങള്‍ കൈമാറിയും അണിഞ്ഞും രുചിസമൃദ്ധമായ സദ്യയുണ്ടും പാട്ടുപാടിയും പൂക്കളമിട്ടും ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും ലോകമെങ്ങുമുള്ള മലയാളി ഓണം ആഘോഷമാക്കുന്നു.