
Happy Thiruvonam Wishes Images In Malayalam: സമഭാവനയുടെ തിരുവോണ ലഹരിയിലാണ് നാടും നഗരവും. മാനുഷരെല്ലാം ഒന്നുപോലെ എന്ന മാനവിക സന്ദേശമാണ് ഓണത്തിന്റെ ആകെത്തുക. ഇല്ലാത്തവര്‍ക്ക് ഉള്ളവര്‍ കൈയ്യയച്ചുനല്‍കുന്നതിന്റെ സന്ദേശം ഓണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ദുരിതപ്പാടുകളില്‍ ഉഴലുന്ന മനുഷ്യരെ ചേര്‍ത്തുപിടിക്കുമ്പോഴാണ് ഓണം പൂര്‍ണമാവുക. അത്തരത്തിലെല്ലാം ഉത്സവ നിറവിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. ഈ ഉത്സവാഘോഷ വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദ്യമായ പൊന്നോണാശംസകള്‍…