തൃശൂർ: പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിയായ ഹരീഷാണ് പിടിയിലായത്.
സംഭവം നടന്നത് ഇരിങ്ങാലക്കുടയിലെ സർക്കാർ ആശുപത്രി പരിസരത്താണ്. പനി കാരണം അവശനിലയിലായിരുന്ന യുവതി ആശുപത്രിയുടെ പുറത്തുള്ള ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു. ഇത് കണ്ട ഹരീഷ്, താൻ ആശുപത്രി ജീവനക്കാരനാണെന്ന് പറഞ്ഞ് യുവതിയെ സഹായിക്കാൻ എന്ന വ്യാജേന സമീപിച്ചു. തുടർന്ന് ചികിത്സയ്ക്കായി യുവതിയെ ആശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ ഒരു കട്ടിലിൽ കിടത്തി വിശ്രമിക്കാൻ ആവശ്യപ്പെട്ട ശേഷം ഹരീഷ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം യുവതി പോലീസിൽ പരാതി നൽകി. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും.
The post പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവതിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് അതിക്രമം നടത്തിയ ആൾ അറസ്റ്റിൽ appeared first on Express Kerala.