ന്യൂഡൽഹി: വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന് ചർച്ചയിലൂടെ ജീവൻവെക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയ്ക്കുമേൽ തീരുവ ഏർപ്പെടുത്തിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്. യുഎസ് വ്യാപാരരംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെൻഡൻ ലിഞ്ചും സംഘവുമാണ് യുഎസിൽ നിന്ന് ഡൽഹിയിലെത്തിയത്. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ പങ്കെടുക്കുന്നുണ്ട്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് ഇന്ത്യക്കെതിരെ […]