
അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘വാർ 2 ‘. ഇപ്പോഴിതാ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാതെ തകർന്നിരിക്കുകയാണ് ചിത്രം. 400 കോടി ബജറ്റിൽ എത്തിയ ചിത്രം മുടക്കു മുതൽ പോലും നേടാനാകാതെ പരാജയപ്പെടുകയായിരുന്നു. സിനിമയുടെ ഒടിടി സ്ട്രീമിങ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഒക്ടോബർ 9 ന് നെറ്റ്ഫ്ലിക്സിലൂടെ സിനിമ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന് ഒടിടിയിൽ മികച്ച പ്രതികരണം നേടാൻ ആകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സിനിമയുടെ വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു. ചിത്രത്തിന് നിരവധി ട്രോളുകളും ലഭിച്ചിരുന്നു.
Also Read: ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം; മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ
യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് ആരാധകർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ഹൃതിക് റോഷൻ എൻ ടി ആർ ഫൈറ്റ് സീനുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ ജൂനിയർ എൻടിആറിന്റെ സിക്സ് പാക്ക് സീനിന് വലിയ തോതിൽ ട്രോളുകൾ ലഭിച്ചിരുന്നു.
The post ചിലവ് 400 കോടി! തിയേറ്ററിൽ തകർന്ന് തരിപ്പണമായി ‘വാർ 2’ appeared first on Express Kerala.









