കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. വേടൻ കഞ്ചാവ് ഉപയോഗിച്ചുവെന്നു കാണിച്ച് തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹിൽ പാലസ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വേടനടക്കം 9 പ്രതികളാണ് കേസിലുള്ളത്. അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പോലീസ് കഞ്ചാവ് പിടികൂടിയത്. പോലീസ് കുറ്റപത്രത്തിൽ പറയുന്നതിങ്ങനെ- തീൻ മേശയ്ക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും […]









