ഇന്ത്യക്കാര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത് മുന്‍പത്തേക്കാളും പല മടങ്ങ് അധികമാണ്. ബിസിനസ് യാത്രകള്‍ മുതല്‍ കുടുംബവുമൊത്തുള്ള വിനോദയാത്രകള്‍ വരെ അതില്‍പ്പെടും. ഇവ മുന്‍കൂട്ടി ആസൂത്രണം ചെയ്യാമെങ്കിലും മെഡിക്കല്‍ എമര്‍ജന്‍സി പൊടുന്നനെ സംഭവിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ തത്കാല്‍ പാസ്‌പോര്‍ട്ട് സംവിധാനം അനുഗ്രഹമാണ്.









