ദീപാവലിക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. എല്ലാ വർഷവും ദീപാവലി ദിനത്തിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹങ്ങൾ ആരാധിക്കപ്പെടുന്നു. ലക്ഷ്മി ദേവി നമുക്ക് സമ്പത്തും സമൃദ്ധിയും നൽകുമെന്നും അതേസമയം ഗണേശൻ ജ്ഞാനം നൽകുന്നു എന്നും അതുവഴി നമ്മുടെ സമ്പത്ത് വിവേകപൂർവ്വം ഉപയോഗിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു എന്നുമൊക്കെയാണ് വിശ്വാസം. അതിനാൽ, ദീപാവലി ദിനത്തിൽ ഗണേശ – ലക്ഷ്മി വിഗ്രഹങ്ങളുടെ കാര്യത്തിൽ എല്ലാവരും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഈ വിഗ്രഹങ്ങൾ പൂജയ്ക്കായി തയ്യാറാക്കും മുൻപ് ചില നിയമങ്ങളും ശ്രദ്ധിക്കണം. അവ എന്തൊക്കെ ആണെന്ന് നോക്കാം.
എല്ലാ വർഷവും വിഗ്രഹങ്ങൾ മാറ്റുക
ദീപാവലി പൂജയ്ക്ക് എല്ലാ വർഷവും പുതിയ ഗണപതി, ലക്ഷ്മി വിഗ്രഹങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വർഷം തോറും ഒരേ വിഗ്രഹങ്ങൾ ഉപയോഗിച്ച് ആരാധിക്കുന്നത് തെറ്റായി കണക്കാക്കപ്പെടുന്നു. പഴയ ഗണപതി, ലക്ഷ്മി വിഗ്രഹങ്ങൾ ഉണ്ടെങ്കിൽ അവ നിമജ്ജനം ചെയ്യുക. വെള്ളിയിൽ തീർത്ത ഗണപതി, ലക്ഷ്മി വിഗ്രഹങ്ങൾ ഉണ്ടെങ്കിൽ ക്ഷേത്രങ്ങളിൽ നിന്നുള്ള പുണ്യജലം ഉപയോഗിച്ച് വൃത്തിയാക്കി ദീപാവലി ആരാധനയ്ക്ക് ഉപയോഗിക്കാം.
ഗണേശ വിഗ്രഹം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ദീപാവലി ആരാധനയ്ക്ക് ലക്ഷ്മിയുടെയും ഗണപതിയുടെയും ഒരുമിച്ചുള്ള വിഗ്രഹങ്ങൾ വാങ്ങരുത്. ദീപാവലി ദിവസം പൂജാമുറിയിൽ ലക്ഷ്മിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങൾ വെവ്വേറെ സൂക്ഷിക്കണം.
ഗണേശ വിഗ്രഹം വാങ്ങുമ്പോൾ, കയ്യിൽ ഒരു മോദകം ഉള്ള ഒന്ന് തിരഞ്ഞെടുക്കുക. അത്തരം വിഗ്രഹങ്ങൾ വീടിന് സന്തോഷവും സമൃദ്ധിയും നൽകുന്നു.
ഗണേശന്റെ വിഗ്രഹത്തിൽ അദ്ദേഹത്തിന്റെ വാഹനമായ എലി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
വിഗ്രഹത്തിലെ ഗണേശന്റെ തുമ്പിക്കൈ വലതുവശത്തേക്ക് വളഞ്ഞിരിക്കണം.
ദീപാവലി പൂജയ്ക്ക് ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങൾ വെവ്വേറെ ആയിരിക്കണം.
ലക്ഷ്മി ദേവിയുടെ വാഹനമായ മൂങ്ങയിൽ ഇരിക്കുന്ന വിഗ്രഹം ഒഴിവാക്കുക. മൂങ്ങയെ കാളിയുടെ പ്രതീകമായി കണക്കാക്കുന്നു.
ലക്ഷ്മി വിഗ്രഹം വാങ്ങുമ്പോൾ, ലക്ഷ്മി ദേവി ഒരു താമരയിൽ ഇരിക്കുന്ന രീതിയിൽ ഉള്ളവ ആണെന്നും, കൈകൾ വർമ്മമുദ്രയിൽ വച്ചിട്ടുണ്ടെന്നും, സമ്പത്ത് വർഷിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
ലക്ഷ്മീ ദേവിയുടെ നിൽക്കുന്ന വിഗ്രഹം വാങ്ങുന്നത് ഒഴിവാക്കുക. അത്തരം വിഗ്രഹങ്ങൾ വിട്ടുപോകുന്ന ഒരു ഭാവത്തിലാണ് ചിത്രീകരിക്കുന്നത്, അതിനാൽ ലക്ഷ്മി ദേവിയുടെ ഇരിക്കുന്ന വിഗ്രഹം വാങ്ങുന്നത് പരിഗണിക്കുക.
കളിമണ്ണിൽ നിർമ്മിച്ച ഗണപതിയും ലക്ഷ്മിയും
ഗണപതിയുടെ നിറം ചുവപ്പോ വെള്ളയോ ആണ്. മറുവശത്ത്, കളിമണ്ണ് ബ്രഹ്മാവാണ് സൃഷ്ടിച്ചത്, കളിമണ്ണിൽ നിന്ന് നിർമ്മിച്ച വിഗ്രഹങ്ങളെ മാത്രമേ ആരാധിക്കാൻ മതഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നുള്ളൂ. ഗംഗാ നദിയിലെ മണ്ണ്, ഒരു കുളം, കിണർ, അല്ലെങ്കിൽ ഒരു ഗോശാല എന്നിവയിൽ നിന്നെടുത്ത മണ്ണ് കൊണ്ട് ഗണപതിയുടെയും ലക്ഷ്മിയുടെയും വിഗ്രഹങ്ങൾ ഉണ്ടാക്കി ആരാധിക്കുന്നത് വളരെയധികം ഗുണം ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, സ്വർണ്ണം അല്ലെങ്കിൽ വെള്ളി കൊണ്ട് നിർമ്മിച്ച ഗണപതിയുടെയും ലക്ഷ്മിയുടെയും വിഗ്രഹങ്ങൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, കേഷേത്രത്തിലെ പുണ്യ ജലം ഉപയോഗിച്ച് കഴുകിയ ശേഷം അവയെ ആരാധിക്കാം.









