കൊച്ചിലെ മുതൽ സുനിൽകുമാർ എൻ.എസിന്റെ കണ്ണ് എപ്പോഴും നിരത്തിൽകൂടി പായുന്ന ബജാജ് പൾസർ ബൈക്കുകളിൽ, മോഷ്ടിച്ച ബൈക്കുകളിൽ മിക്കതും പൾസറായിരുന്നു. മറ്റു പല മോഷണങ്ങൾക്കായി ആശ്രയിച്ചതും പൾസർതന്നെ. 10ാം ക്ലാസിൽ പഠിക്കുമ്പോൾ പൾസർ ബൈക്ക് മോഷ്ടിച്ചതിനെതിന് പിടികൂടിയതോടെ നാട്ടുകാർ ഇട്ട ഇരട്ടപ്പേരാണ് പൾസർ സുനി എന്നത്. കൗമാരത്തിലേ ലഹരി, മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ, കുഴൽപണം എന്നിങ്ങനെ പല കേസുകളിൽ പ്രതിയായിരുന്നു സുനി. കോടനാട് പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലും ഇയാളുടെ പേരുണ്ട്. അകേസമയം സിനിമാക്കാർക്കിടയിലെ സുനിക്കുട്ടൻ, […]







