കൊച്ചി: മലയാള സിനിമയെ പിടിച്ചുകുലുക്കിയ നടിയെ ആക്രമിച്ച കേസിൽ ആറുപ്രതികൾക്കുള്ള ശിക്ഷാവിധിയെത്തി. എല്ലാ പ്രതികൾക്കും 20 വർഷം തടവാണ് കോടതി വിധിച്ചത്, പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം 3 വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിൽ പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിക്കുന്നുവെന്നും […]









