കോഴിക്കോട് : കെപിസിസി പുനഃസംഘടനയിൽ എല്ലാവർക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അതേസമയം ചാണ്ടി ഉമ്മന്റേയും അബിൻ വർക്കിയെയും പരിഗണിക്കാത്തതിൽ ഓർത്തഡോക്‌സ് സഭയുടെ വിമർശനം ശ്രദ്ധയിൽപെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തിലല്ല കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. പുനഃസംഘടനയിൽ പലപ്പോഴും വ്യക്തികൾക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോൺഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അതേപോലെ പുനഃസംഘടനയിൽ പരാതികൾ ഉണ്ടാകാം. പരാതികൾ പരിഹരിക്കാൻ കഴിയുന്ന കരുത്ത് കോൺഗ്രസിനുണ്ട്. തൻ്റെ കൺസെപ്റ്റ് വേറെയാണ്. ഏറ്റവും ചെറിയ കമ്മിറ്റിയാണ് തൻറെ […]









