തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ തമിഴ്നാട് സ്വദേശിയെത്തിയത് മോഷണത്തിന്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മധുര സ്വദേശിയായ ലോറി ഡ്രൈവറെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം കസ്റ്റഡിയിലുള്ള പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് ഇന്നു തെളിവെടുപ്പ് നടത്തുമെന്നാണു വിവരം. അതിക്രമത്തിനിരയായ യുവതിക്ക് തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷമാകും പ്രതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുക. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടൻ […]









