ഒരിക്കൽ കൈക്കൊണ്ട നിലപാടുകളെ പാടെ വിഴുങ്ങി സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അവസരവാദം എന്നല്ല ബിജെപിയുമായുള്ള സിപിഎമ്മിന്റെ അന്തർധാര എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്. ഈ വിഷയത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ അതിനെ പോലും മറികടന്നാണ് പദ്ധതിയുമായി സഹകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണ് ഇതെന്നും, വെറുതെ 1466 കോടി രൂപ കളയേണ്ടതില്ലെന്നും ആണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി […]









