വാഷിങ്ടൺ: ഇസ്രയേലുമായുള്ള വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടമ്പടി ലംഘിക്കപ്പെട്ടാൽ ഹമാസിന്റെ അന്ത്യം വളരെവേഗം സംഭവിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. താൻ ആവശ്യപ്പെട്ടാൽ മധ്യേഷ്യയിലെ യുഎസിന്റെ സഖ്യകക്ഷികൾ ഗാസയിലേക്ക് സൈന്യവുമായി കടന്നുകയറുമെന്നും എന്നാൽ ഈ രാജ്യങ്ങളോട് ഇപ്പോൾ വേണ്ട എന്നാണ് താൻ പറഞ്ഞിരിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപിന്റെ ഭീഷണി. മാത്രമല്ല യുഎസുമായുള്ള കരാർ ലംഘിച്ച് ഹമാസ് പ്രവർത്തിക്കുകയാണെങ്കിൽ, തന്റെ അഭ്യർത്ഥന പ്രകാരം […]









